അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിലിലെ മികച്ച നടനുള്ള പുരസ്‌കാരം ഗിന്നസ് പക്രുവിന്(അജയകുമാര്‍). മാധവ രാംദാസ് സംവിധാനം ചെയ്ത ഇളയരാജയിലെ പ്രകടനത്തിനാണ് പക്രുവിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയ രതീഷ് വേഗയ്ക്കും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ വഴിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. ഗോള്‍ഡന്‍ കൈറ്റ് പുരസ്‌കാരവും ചിത്രത്തിന് തന്നെയാണ്. നിരവധി അവാര്‍ഡുകല്‍ നേരത്തേയും ഈ ച്ത്രത്തെ തേടിയെത്തിയിട്ടുണ്ട്. ചിത്രം പുറത്തിറങ്ങി ടിവി ചാനലുകളിലൂടെയാണ് ഇത് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചത്.

നേരത്തെയും അദ്ദേഹത്തെ തേടി അവാര്‍ഡുകള്‍ എത്തിയിരുന്നു. യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം പുരസ്‌കാരം, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് അവാര്‍ഡുകള്‍ പക്രു ഒരുദിവസം തന്നെ ഏറ്റുവാങ്ങിയിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ കുട്ടീം കോലും സംവിധാനം ചെയ്ത പക്രുവിനെ തേടി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡാണ് ആദ്യമെത്തിയത് .

LEAVE A REPLY

Please enter your comment!
Please enter your name here