സൂപ്പര്‍ സ്റ്റാറിന് എയ്ഡ്‌സ്: നടിമാര്‍ പരിഭ്രാന്തിയില്‍

0

ഹോളിവുഡ് സൂപ്പര്‍സ്റ്റാറിന് എയഡ്‌സ് ബാധിച്ചുവെന്ന വാര്‍ത്ത സിനിമാ ലോകത്തെ പിടിച്ച് കുലുക്കുന്നു. ദ സണ്‍ എന്ന പത്രമാണ് സിനിമാലോകത്തെ ഞെട്ടിച്ച വാര്‍ത്ത പുറത്ത് വിട്ടത്. പ്രമുഖ ഹോളീവുഡ് സൂപ്പര്‍സ്റ്റാറിനാണ് എച്ച് ഐ വി സ്ഥിതീകരിച്ചതായ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.superstar aids item

അനേകം നടിമാരും ഹോളിവുഡ് താരങ്ങളും കാമുകിമാരുണ്ടായിരുന്ന ഈ നടന്‍ കുത്തഴിഞ്ഞ ലൈംഗികജീവിതമായിരുന്നു നയിച്ചിരുന്നത്. രോഗബാധയുണ്ടായതിനെ തുടര്‍ന്ന് ഇയാള്‍ തന്റെ മുന്‍കാമുകിയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്. ഇതോടെ ഹോളിവുഡിലാകമാനം എയ്ഡ്‌സ് പേടി പടര്‍ന്ന് പിടിച്ചിരിക്കുകയാണ്.ടിവിതാരം, ഗ്ലാമര്‍ മോഡല്‍, അവാര്‍ഡ് നേടിയ ഒരു അഭിനേത്രി, ഒരു റിലീജിയസ് സിനിമാതാരം, ഹോളിവുഡിലെ ഒരു പ്രമുഖ വനിത തുടങ്ങിയ നിരവധി പേര്‍ ഇദ്ദേഹത്തിന്റെ കാമുകിമാരായിരുന്നു.ഇവരില്‍ ആരില്‍ നിന്നെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

നടന് എയ്ഡ്‌സ് പിടിപെട്ടെന്ന് വാര്‍ത്ത ഹോളിവുഡിലാകമാനം കത്തിപടര്‍ന്നിട്ടുണ്ട്. നടനുമായി ബന്ധമുള്ള പല നടിമാരും ആശങ്കയിലാണ്.ഇവരില്‍ ആരില്‍ നിന്നാണ് നടന് രോഗബാധയുണ്ടായതെന്നത് തെളിയുന്നതിന്റെ അടിസ്ഥാനത്തില്‍ അതിന് കാരണക്കാരിയായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് നടന്റെ അഭിഭാഷകര്‍.എന്‍ബിഎ സ്റ്റാര്‍ മാജിക് ജോന്‍സന്‍, ഫ്രാങ്കി ഗോസ്, ഹോളിവുഡിലെ ഹോളി ജോണ്‍സന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്ക് എച്ച്‌ഐവി ഉണ്ട്.ഇത് മൂലം പ്രതിരോധ സംവിധാനം ദുര്‍ബലമാവുകയും ഇത് എയ്ഡ്‌സിന് വഴിയൊരുക്കുകയും ചെയ്യും. യുകെയില്‍ ഒരു ലക്ഷം പേര്‍ എച്ച്‌ഐവി ബാധിതരാണ് ജിവിക്കുന്നുണ്ടെന്നാണ് നാഷണല്‍ എയ്ഡ്‌സ് ട്രസ്റ്റ് വെളിപ്പെടുത്തിയിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here