വനിത മാസികയുടെ രണ്ട് കവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച്‌ തന്നിലെ മാറ്റങ്ങളെ കുറിച്ച്‌ അഹാന കൃഷ്ണ. അഞ്ചു വര്‍ഷം കൊണ്ട് തനിക്കുണ്ടായ മാറ്റങ്ങളെ കുറിച്ചാണ് അഹാന കുറിച്ചിരിക്കുന്നത്. ആദ്യ ചിത്രം മേക്കപ്പ് ചെയ്യുന്ന കാലത്തേത് ആണ്, രണ്ടാമത്തേത് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ എന്ന് പറയാന്‍ പഠിക്കുകയും ഭംഗിയായിരിക്കാന്‍ മേക്കപ്പിന്റെ ആവശ്യമില്ലെന്ന് തിരിച്ചറിയുകയും ചെയ്ത കാലത്തേതും ആണ് എന്നാണ് അഹാന കുറിച്ചിരിക്കുന്നത്.

അഹാന കൃഷ്ണയുടെ കുറിപ്പ്:

ആദ്യ ചിത്രം ആളുകളെ എന്റെ മുഖത്ത് അവര്‍ക്ക് എന്ത് ചെയ്യാന്‍ തോന്നുന്നോ അതിനെല്ലാം അനുവദിക്കുകയും കൃത്രിമമായ കണ്‍പീലികള്‍ വെച്ച്‌ പിടിപ്പിക്കാന്‍ സമ്മതിക്കുകയും ചെയ്തിരുന്ന കാലത്തേത്താണ്. രണ്ടാമത്തേത് എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ എന്ന് പറയാന്‍ പഠിക്കുകയും ഭംഗിയായിരിക്കാന്‍ മേക്കപ്പിന്റെ ആവശ്യമില്ലെന്ന് തിരിച്ചറിയുകയും ചെയ്തതിന് ശേഷമുള്ളതാണ്.

.

കൂടാതെ അഞ്ച് വര്‍ഷം കൊണ്ട് ഞാന്‍ വളരുകയും ഒന്നോ രണ്ടോ ഇഞ്ച് കൂടുകയും ചെയ്തു. അതിനാല്‍ ആദ്യത്തെ ചിത്രം എനിക്ക് ഇഷ്ടമല്ല എന്നാണോ? തീര്‍ച്ചയായും അല്ല. എനിക്കത് ഇഷ്ടമാണ്. അതു പോലുള്ള പല ചിത്രങ്ങളും നോക്കാന്‍ എനിക്ക് ഇഷ്ടമാണ്. രണ്ടു ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസത്തെയാണ് ലേണിങ് എന്നു വിളിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here