”ഞാന്‍ തോമ, ആടുതോമ”- തല്ലിപ്പൊട്ടിച്ച റെയ്ബാന്‍ ഗ്ലാസിനു പകരം പുത്തനൊരെണ്ണം വാങ്ങിയ തോമാച്ചയന്റെ കണ്ണടയില്‍ പിന്നൊരുത്തനും കൈവച്ചിട്ടില്ലെന്ന് നമ്മുക്കറിയാം. മുണ്ടുപറിച്ചെറിയുന്ന സ്വഭാവമുണ്ടെങ്കിലും പ്രായഭേദമന്യേ പ്രേക്ഷകര്‍ നെഞ്ചേറ്റിയ തോമാച്ചായന്‍ അവതരിച്ചിട്ട് 23 കൊല്ലം തികഞ്ഞു. നടന്‍ മോഹന്‍ലാല്‍ പുത്തനൊരു റെയ്ബാന്‍ ഗ്ലാസിന്റെ മാത്രം പടമിട്ടതേയുള്ളൂ, സംഗതി എല്ലാവര്‍ക്കും പിടികിട്ടി. അതെ, സ്ഫടികമെന്ന ഭദ്രന്‍ ചിത്രം ഇറങ്ങിയിട്ട് 23 കൊല്ലം. 1995 മാര്‍ച്ച് 30 -നാണ് തിയറ്ററുകളെ ഇളക്കിമറിച്ച ചിത്രം റിലീസായത്. 23 കൊല്ലങ്ങള്‍ക്കിപ്പുറവും തോമാച്ചനും റെയ്ബാന്‍കണ്ണടയ്ക്കും തട്ടുകേടൊന്നും വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here