ലാലേട്ടന്‍ പാടി അഭിനയിച്ച പാട്ടുമായി എന്‍ട്രി, സാഹസികതകളില്‍ പുലി, പ്രണവിന് സസ്‌പെന്‍സ് പിന്തുണയുമായി മോഹന്‍ ലാലും ഗസ്റ്റ് റോളില്‍….

0
1

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മിഴിയോരം പാടിക്കൊണ്ട് എന്‍ട്രി. സാഹസികതകളില്‍ പുലിയാണ്. സന്തോഷത്തില്‍, സങ്കടത്തില്‍, അപ്രതീക്ഷിത സംഭവത്തില്‍ എല്ലാം ആദിയെ മികച്ചതാക്കി പ്രണവ് മോഹന്‍ലാലിന്റെ വെള്ളിത്തിരയിലെ നായക അരങ്ങേറ്റം. മകന്റെ ആദ്യ ചിത്രത്തിന് പിന്തുണനല്‍കാന്‍ സിനിമാ താരത്തിന്റെ ഗസ്റ്റ് റോളില്‍ മോഹന്‍ ലാലും ‘ആദി’യില്‍ പ്രത്യക്ഷപ്പെടുന്നു.
‘ലാലേട്ടന്റെ മകന്‍ തന്നെ, അതേ ഫ്‌ളെക്‌സിബിളിറ്റി…’ ഭാവിയില്‍ പ്രണവ് അച്ഛനെക്കാള്‍ കഴിവു തെളിയിക്കുമെന്ന് പ്രഖ്യാപിച്ച് എടുത്തുയര്‍ത്തുകയാണ് ഫാന്‍സുകാര്‍. ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ ആദിക്ക് നല്ല പ്രതികരണമാണ് വിവിധ തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് ചിത്രങ്ങളുടേതു സമാനമായ വരവേല്‍പ്പോടെയാണ് ഷോകള്‍ തുടങ്ങിയിട്ടുള്ളത്.
ശക്തമായതോ വ്യത്യസ്തമായതോ ആയ കഥയല്ല ചിത്രത്തിന്. മുന്നേകണ്ട പലതും ആവര്‍ത്തിക്കുന്നു. സാധാരണ സിനിമകളെപ്പോലെയാണ് ആദ്യ പകുതി. എന്നാല്‍ എന്തു സംഭവിക്കുമെന്ന ആകാംക്ഷ വേണ്ടുവോളം രണ്ടാം പകുതിയില്‍ ഉയര്‍ത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്.
സംഗീത സംവിധായകനാകണമെന്ന ആഗ്രവുമായി നടക്കുന്ന ഒരു ചെറുപ്പക്കാരന്‍, പേര് ആദിത്യ മോഹന്‍ അഥവാ ആദി. അവസരങ്ങള്‍ ലഭിക്കുന്നില്ല. എന്നാല്‍ ലക്ഷ്യത്തെ അങ്ങനെ വിട്ടുകളായന്‍ തയാറല്ല. ബാംഗ്ലൂരുവിലേക്ക് പോകാന്‍ ആദിക്ക് അവസരം ലഭിക്കുന്നു. ഒരു പ്രശ്‌നത്തില്‍പ്പെട്ട് കുടുങ്ങിപ്പോകുന്നു. കുടുംബത്തിലേക്ക് മടങ്ങാനും സാധിക്കുന്നില്ല. തന്റെ ജീവിതത്തിനുവേണ്ടി ആദ്യ പ്രവര്‍ത്തിക്കുന്ന കാര്യങ്ങളും അതു ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളുമാണ് ചിത്രം ‘ആദി’ പറയുന്നത്.
കുടുംബ ചിത്രത്തില്‍ തുടങ്ങി അതേ രീതയില്‍ മുന്നേറുന്ന ചിത്രത്തെ സാഹസിക രംഗങ്ങളാണ് ആകര്‍ഷകമാക്കുന്നത്. പാര്‍ക്കൗര്‍ ആദ്യമായി കടന്നു വരുന്നതും സാഹസിക രംഗങ്ങള്‍ക്ക് കൈയടി വര്‍ദ്ധിപ്പിക്കുന്നുണ്ട്.

.

LEAVE A REPLY

Please enter your comment!
Please enter your name here