വിശ്വാസത്തിന് ഭംഗം വരുത്തുന്നതുകൊണ്ട് അഭിനയം ഉപേക്ഷിക്കുന്നൂവെന്ന് പറഞ്ഞതായ വാര്‍ത്തകള്‍ ശരിയാണെന്നുറപ്പിച്ച് യുവനടി സൈറ വസീം.

ദംഗല്‍ എന്ന ചിത്രത്തില്‍ അമീര്‍ഖാന്റെ മകളുടെ വേഷത്തിലെത്തിയ കൗമാരക്കാരിയാണ് 5 വര്‍ഷങ്ങള്‍ക്കിപ്പുറം വെള്ളിത്തിര തനിക്ക് പറ്റിയ ഇടമല്ലെന്ന് പ്രഖ്യാപിച്ചതായായിരുന്നു വാര്‍ത്തകള്‍.

ഖുറാനും അള്ളാഹുവിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളുമാണ് ഈ തീരുമാനമെടുപ്പിച്ചതെന്നും സിനിമയിലെത്തി പ്രശസ്തി നേടുമ്പൊഴും താന്‍ സന്തോഷവതിയല്ലായിരുന്നൂവെന്നും 18 വയസുകാരിയായ സൈറ വസീം പറഞ്ഞെന്നത് ബോളിവുഡിനെയും ആരാധകരെയും ഞെട്ടിപ്പിച്ചു.

നവമാധ്യമങ്ങളില്‍ വൈറലായതോടെ താരം ഇക്കാര്യം ഒരിക്കല്‍ക്കൂടി ഉറപ്പിച്ച് പോസ്റ്റിട്ടു. തന്റെ അക്കൗണ്ട് ആരും ഹാക് ചെയ്തില്ലെന്ന് വ്യക്തമാക്കിയാണ് സൈറ വീണ്ടും ട്വിറ്ററില്‍ പോസ്റ്റിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here