മലയാള സിനിമയില്‍ ഒരുകാലത്ത് ബിഗ്രേഡ് ചിത്രങ്ങളിലൂടെ തരംഗം സൃഷ്ടിച്ച നടിയാണ് ഷക്കീല. ഇന്നും നവതരംഗം വന്നിട്ടും രതിച്ചിത്രങ്ങളുടെ നായികയായി ഷക്കീല തകര്‍ത്താടിയതിനപ്പുറം ആവേശം പകരാനൊന്നും ഒരു നടിക്കും കഴിഞ്ഞിട്ടില്ല.

അശഌലച്ചിത്ര നായിക എന്ന് മുഖംചുളിക്കുന്ന മലയാളികളൊക്കെയും ഇന്നും യുട്യൂബില്‍ ആരുംകാണാതെ തെരയുന്നതും പഴയ ഷക്കീലപ്പടങ്ങളാണെന്നതാണ് വസ്തുത. സൂപ്പര്‍ താരറാണിമാരുടെ ബര്‍ത്ത്‌ഡേ ആഘോഷങ്ങളൊക്കെ വാഴ്ത്തിപ്പാടുന്ന മാധ്യമങ്ങളും ഷക്കീലയുടെ പിറന്നാളിനെക്കുറിച്ച് ഒരക്ഷരംപോലും മിണ്ടിയുമില്ല.

എന്നാല്‍ മലയാളത്തിലെ ഒരു താരംമാത്രം ആ നടിയുടെ ജന്മദിനത്തെക്കുറിച്ച് ഓര്‍ക്കുകയും ഷക്കീലയോടൊപ്പം അഭിനയിച്ചതിനെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിക്കുകയും ചെയ്തു.

താന്‍ ഷക്കീലയുടെ ആദ്യകാല നായകനായിരുന്നെന്ന് പറയുന്നത് അഭിമാനക്കുറവായി അദ്ദേഹം കണ്ടതുമില്ല. ആരായിരുന്നൂ ആ നായകനെന്നറിയേണ്ടേ.

മലയാള സിനിമയിലും ടെലിവിഷന്‍സ്‌ക്രീനിലും ചെറുവേഷങ്ങളിലൂടെ ചിരിനിറച്ച കൂട്ടിക്കല്‍ ജയചന്ദ്രന്‍. ഷക്കീലയുടെ 47ാം ജന്മദിനം ഇക്കഴിഞ്ഞ നവംബര്‍ 19 നായിരുന്നു. അന്നുതന്നെ ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ പഴയയോര്‍മ്മകള്‍ പങ്കിട്ടത്. രാസലീല എന്ന ചിത്രത്തിലാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഷക്കീലയുടെ നായകനായി അഭിനയിച്ചത്. ഷൂട്ട് തീര്‍ന്ന ദിവസം ‘നീങ്ക ക്ലിക്കാവും’ എന്നനുഗ്രഹിച്ച ഷക്കീലയുടെ പ്രവചനംപോലെ അടുത്തവര്‍ഷം ‘ചിരിക്കുടുക്ക’ എന്ന ചിത്രത്തിലൂടെ നായകനാകാന്‍ കഴിഞ്ഞതും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചു. ‘എന്റെ പ്രിയ നായികയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here