ഗ്ലാമര്‍ കാലം പഴങ്കഥയാക്കി പുത്തന്‍ ജീവിതത്തിലേക്കു കാലെടുത്തു വച്ചിരിക്കുകയാണ് ബോളിവുഡ് നടി സന ഖാന് . ഗുജറാത്ത് സൂറത്ത് സ്വദേശിയും മതപണ്ഡിതനുമായ മുഫ്തി അനസ് സയ്യിദ് ആണ് സനയുടെ ഭര്‍ത്താവ്. അടുത്ത കുടുംബാംഗങ്ങള്‍ മാത്രമായി തീര്‍ത്തും സ്വകാര്യമായി ആയിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
വര്‍ഷങ്ങള്‍ കൊണ്ട് സിനിമാ ലോകം പണവും പ്രശസ്തിയും തന്നു. പക്ഷെ യഥാര്‍ത്ഥ ജീവിതം സര്‍വശക്തനായ സ്രഷ്ടാവിനെ പിന്തുടരാനുള്ളതാണെന്ന നിലപാടില്‍ സന ഖാന് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിരുന്നു. അധികം വൈകാതെ തന്നെ വിവാഹവുമുണ്ടായി. ഇപ്പോള്‍ ഭര്‍ത്താവുമൊത്തുള്ള സനയുടെ കാര്‍ യാത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

മാനവികതയെ സേവിക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്നു സന അന്ന് പറഞ്ഞിരുന്നു. സ്പെഷ്യല്‍ OPS എന്ന സീരീസിലാണ് സന ഏറ്റവും ഒടുവിലായി വേഷമിട്ടത്. ബിഗ് ബോസ് സീസണ് ആറിലെ മത്സരാര്‍ത്ഥിയുമായിരുന്നു. സല്മാന് ഖാന്റെ ജയ് ഹോയിലും സന തിളങ്ങിയിട്ടുണ്ട്. ബോളിവുഡ് താരവും മോഡലുമായി തിളങ്ങിയ താരം വളരെ പെട്ടെന്നാണ് ഗ്ലാമറിന്റെ ലോകം അവസാനിപ്പിച്ച് ആത്മീയതയിലേക്ക് തിരിഞ്ഞത്. പ്രഖ്യാപനത്തിനു പിന്നാലെ സിനിമയുമായി ബന്ധപ്പെട്ടുള്ള സകല ഇന്‍സ്റ്റഗ്രാം പോസ്റ്റും സന ഡിലീറ്റ് ചെയ്തിരുന്നു.
