അനുവാദമില്ലാതെ ചുംബിച്ച കമല്‍ മാപ്പു പറയണം, രേഖയുടെ വെളിപ്പെടുത്തലില്‍ വിവാദം, തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡനമെന്ന് ആരോപണം

0
8

1986 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പുന്നഗൈ മന്നന്‍. ചിത്രത്തില്‍ കാമിതാക്കളായി തകര്‍ത്തഭിനയിച്ചത് രേഖയും കമല്‍ഹാസനുമാണ്. വെള്ളച്ചാട്ടത്തിനു മുകൡ നിന്നു ചാടുന്ന ഭാഗത്ത് ഇരുവരും തമ്മിലൊരു ചുംബന രംഗമുണ്ട്. അനുവാദമില്ലാതെയാണ് തന്നെ കമലഹാസന്‍ അന്ന് ചുംബിച്ചതെന്ന നടി രേഖയുടെ വെളിപ്പെടുത്തിയതോടെ പുതിയൊരു വിവാദം ഉടലെടുത്തിരിക്കുകയാണ്.

2019 മേയ് മാസമാണ് നടി രേഖ അഭിമുഖം നല്‍കിയിരുന്നത്. അഭിമുഖം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിപ്പോള്‍ വിവാദത്തോടെ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്. കമല്‍ഹാസന്‍ മാപ്പു പറയണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here