രശ്മികയുടെ പ്രതിഫലം 80 ലക്ഷം

0

നായകന്മാരുടെ പ്രതിഫലത്തുക ഉയര്‍ത്തുന്ന കാര്യത്തില്‍ സിനിമാലോകത്തിന് വലിയ പിശുക്കില്ലെന്നത് അങ്ങാട്ടിപ്പാട്ട്. എന്നാല്‍ നായികമാരിത്തിരി പ്രതിഫലം കൂട്ടിച്ചോദിച്ചാലാണ് ഹാലിളക്കം. തെലുങ്ക് ചിത്രമായ ഗീതാഗോവിന്ദത്തിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ താരമാണ് രശ്മിക മന്ദാന.

തുടര്‍ച്ചിത്രങ്ങളിലൂടെ തെലുങ്കില്‍ തരംഗം തീര്‍ത്ത താരത്തിന് തമിഴിലും വന്‍ ആരാധകവൃന്ദമാണുള്ളത്. ഇതോടെ രശ്മിക തന്റെ പ്രതിഫലം 80 ലക്ഷത്തിലേക്കുയര്‍ത്തി എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. തെലുങ്ക് സൂപ്പര്‍ നടന്മാരുടെ പ്രതിഫലത്തുക കോടികള്‍ കടക്കുമ്പോഴും ഞെട്ടാത്ത തെലുങ്ക് നിര്‍മ്മാതാക്കശാണ് ഒരു പെണ്‍തരി 80 ലക്ഷം ചോദിച്ചത് ഞെട്ടിച്ചെന്ന പരാതിയുയര്‍ത്തുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here