ദിലീപ് വിഷയത്തില്‍ തുറന്ന ചര്‍ച്ചവേണം, പോരാട്ടം ലിംഗ വിവേചനത്തിനെതിരെയെന്ന് പത്മപ്രിയ

0

കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റും വിമന്‍ ഇന്‍ സിനിമാ ലക്ടീവും തമ്മിലുള്ള പ്രശ്‌നം വേഗം പരിഹരിക്കുന്നതാണു മലയാള സിനിമയ്ക്ക് ഗുണകരമെന്നു നടി പത്മപ്രിയ. വനിതാ കൂട്ടായ്മയുടേതു ലിംഗ വിവേചനത്തിനെതിരെയും തുല്യനീതി തേടിയുള്ളതുമായ പോരാട്ടമാണ്. അമ്മയ്ക്ക് എതിരെന്ന നിരീക്ഷണം ശരിയല്ല. ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭിന്നാഭിപ്രായമാണു നിലനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചയുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here