നടി നസ്രിയ നസിം തെലുങ്കിൽ നായികയാവുന്നു. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രത്തിൽ നായകനായെത്തുന്നത് നാനിയാണ്. നാനിയുടെ കരിയറിലെ 28 മത്തെ ചിത്രമാണിത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് ആത്രേയ ആണ്.  ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായിരിക്കും ഇത്. മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറങ്ങിയിട്ടിട്ടുണ്ട്. 
ട്രാൻസ് ആണ് നസ്രിയയുടേതായി ഒടുവിൽ തീയേറ്ററിൽ റിലീസായ ചിത്രം. വലിയൊരു ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിച്ച ട്രാൻസിൽ ഫഹദ് ഫാസിലായിരുന്നു കേന്ദ്ര കഥാപാത്രമായി എത്തിയത്.

ഇതുകൂടാതെ ഷംസു സയ്ബ സംവിധാനം ചെയ്ത മണിയറയിലെ അശോകനിലും താരം അതിഥി വേഷത്തിലെത്തിയിരുന്നു. ഗ്രിഗറി, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ  ചിത്രമായിരുന്നു മണിയറയിലെ അശോകൻ. ഓടിടി റിലീസായാണ് ചിത്രം പ്രദർശനത്തിനെത്തിയത്. 

LEAVE A REPLY

Please enter your comment!
Please enter your name here