ചാമ്പയ്ക്കാ പറിക്കാന്‍ അധികം മേക്കപ്പൊന്നും വേണ്ട

0

നടി നവ്യാനായരുടെ പുതിയ ലുക്ക് കണ്ട് അമ്പരക്കുകയാണ് ആരാധകര്‍. വീട്ടുമുറ്റത്തെ ചാമ്പയ്ക്കാ പറിക്കുന്ന ചിത്രങ്ങളാണ് നവ്യ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ചാമ്പയ്ക്കാ പറിക്കുന്ന കുട്ടിയെ കണ്ടാല്‍ പ്രായം തോന്നുകയേയില്ല എന്നതാണ് പ്രത്യേകത. മേക്കപ്പൊന്നും ഇല്ലാത്ത ഹോമിലി ലുക്കിലാണ് ഇത്തവണ താരം.

വിവാഹശേഷം ടിവി റിയാലിറ്റി ഷോ അവതാരകയായും ഡാന്‍സറായും തിളങ്ങിയിരുന്ന നവ്യയല്ല ഈ ചിത്രങ്ങളിലുള്ളത്. തടിയൊക്കെ എങ്ങനെകുറച്ചെന്നാണ് പലര്‍ക്കും സംശയം. ഒരു പതിനിനേഴുകാരിയുടെ ശരീരവടിവിലേക്കാണ് നവ്യ കൂപ്പുകുത്തിയെന്നാണ് പുതിയ ചിത്രങ്ങള്‍ കണ്ടവര്‍ പറയുന്നത്. വെള്ളിത്തിരയില്‍ നി ഒരു രണ്ടാം വരവിന് ബാല്യമുണ്ടെന്നു തന്നെയാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here