തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയോ ? സംഭവിച്ചതെന്തെന്ന് വിശദീകരിച്ച് നമിത

0

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പരിശോനകള്‍ക്കിടെ ഉദ്യോഗസ്ഥരോട് തെന്നിന്ത്യന്‍ താരസുന്ദരി നമിത തട്ടിക്കയറിയെന്ന് വാര്‍ത്ത ദിവസങ്ങളായി പ്രചരിച്ചിരുന്നുണ്ട്. അന്ന് ശരിക്കും എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച് നമിതയുടെ ഭര്‍ത്താവ് വീരേന്ദ്ര ചൗധരി രംഗത്തെത്തി.

ഒരു ഷുട്ടിനായി താനും നമിതയും സേലം വഴി യേര്‍ക്കാടേക്ക് കാറില്‍ പോവുകയാരുന്നുവെന്നു. വാഹനപരിശോധനയ്ക്കായി മൂന്നു തവണ പല ജംഗ്ഷനുകളിലായി നിര്‍ത്തേണ്ടി വന്നു. സേലം യേര്‍ക്കാട് ജംഗ്ഷനില്‍ പരിശോധനയ്ക്കായി നിന്നിരുന്ന ഉദ്യോഗസ്ഥന്‍ കാര്‍ നിര്‍ത്താനാവശ്യപ്പെടുയും മോശമായി പെരമാറുകയുമായിരുന്നുവെന്ന് ചൗധരി വിശദീകരിക്കുന്നു.

ക്ഷീണിതയായ നമിത പിന്‍സീറ്റില്‍ മയങ്ങുകയായിരുന്നു. പുറകിലെ ഡോര്‍ തുറക്കാനാവശ്യപ്പെട്ടപ്പോള്‍ നമിതയെ വിളിക്കാമെന്ന് അറിയിച്ചു. അതുവകവയ്ക്കാതെ വാതില്‍ ശക്തമായി തുറന്നപ്പോള്‍ ഡോറില്‍ ചാരിക്കിടന്ന് വിശ്രമിച്ചിരുന്ന നമിത പുറത്തേക്കു വീണില്ലെന്നേയുള്ളൂവെന്ന് ചൗധരി പറയുന്നു.

നമിതയോട് ക്ഷമ ചോദിച്ച് ഉദ്യോഗസ്ഥര്‍ പരിശോധന തുടര്‍ന്നു. വാനിറ്റി ബാഗ് തുറന്നുകാണിക്കണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടപ്പോള്‍ വനിതാ പോലീസ് എത്തിയാല്‍ ആകാമെന്ന് അവര്‍ മറുപടി നല്‍കി. അതവരുടെ അവകാശമല്ലേയെന്ന് ചൗധരി ചോദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here