പാലേരി മാണിക്യമെന്ന ഒറ്റച്ചിത്രത്തിലൂടെ മലയാള സിനിമയില്‍ തന്റെ പേരുകൂടി എഴുതിച്ചേര്ന്ന നടിയാണ് മൈഥിലി. കുറച്ചുകാലമായി സിനിമകളിലും സോഷ്യല്‍മീഡിയായിലും സജീവമല്ലാതിരുന്ന മൈഥിലി വീണ്ടും തിരച്ചുവരവിനൊരുങ്ങുകയാണ്.

നവമാധ്യമങ്ങളില്‍ സജീവസാന്നിധ്യമാകുക എന്നതാണ് പുതുമുഖ നടിമാരുടെ അജന്‍ഡ. എന്നാല്‍ മൈഥിലി ഇക്കാര്യത്തിലൊന്നും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ഒരു കൈ നോക്കാമെന്ന മട്ടില്‍ പുത്തന്‍ ലുക്കുകള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കയാണ് നടി. കറുത്തസ്കര്ട്ടണിഞ്ഞ് പാറിപ്പറക്കുന്ന ശലഭലുക്കിലുള്ള ചിത്രങ്ങളാണ് ഇത്തവണ മൈഥിലി പങ്കുവച്ചിരിക്കുന്നത്.
