ഒരു കാലത്ത് ബോളിവുഡിലെ ഗ്‌ളാമര്‍ താരമായിരുന്നു മല്ലിക ഷെരാവത്ത്. ഐറ്റംഡാന്‍സ് മല്ലികയുടെ കുത്തകയുമായിരുന്നു. നായകന്മാര്‍ തന്നെയാണ് തന്നെ ചിത്രങ്ങളില്‍നിന്ന് ഒഴിവാക്കിയത്. പകരം അവര്‍ അവരുടെ കാമുകിമാരെ കൊണ്ടുവന്ന് അഭിനയിപ്പിച്ചെന്നും ഇത്തരത്തില്‍ മുപ്പതോളം ചിത്രങ്ങളില്‍നിന്ന് ഒഴിവാക്കപ്പെട്ടും മല്ലിക ഒരു അഭിമുഖത്തില്‍ പറഞ്ഞു.

നടിമാര്‍ സ്വന്തം അഭിപ്രായങ്ങള്‍ തുറന്നുപറയുന്നത് സിനിമാരംഗം വച്ചുപൊറുപ്പിക്കില്ല. തുടക്കകാലത്ത് നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും വിചിത്രസ്വഭാവത്തിന് സാക്ഷിയാകേണ്ടിവന്നതായും എന്നാല്‍ താന്‍ വഴങ്ങിക്കൊടുത്തില്ലെന്നും മല്ലിക വെളിപ്പെടുത്തി.

വയറ്റില്‍ മുട്ട പൊട്ടിച്ചൊഴിക്കുന്ന രംഗം ഗ്ലാമര്‍ പ്രദര്‍ശനത്തിന് മാറ്റുകൂട്ടുമെന്ന് പറഞ്ഞ് ഒരു നിര്‍മ്മാതാവ് വാശിപിടിച്ചെന്നും തനിക്കത് പറ്റില്ലെന്ന് പറഞ്ഞതായും താരം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here