മോഡലിംഗിലും സിനിമയിലും തിളങ്ങുന്ന താരമാണ് ഇനിയ. തമിഴിലടക്കം നിരവധി സിനിമകളില്‍ അഭിനയിച്ച ഇനിയയുടെ പുതിയ ഗ്ളാമറസ് ചിത്രങ്ങളാണ് സോഷ്യല്‍മീഡിയായിലെ ആരാധകര്‍ക്ക് വിരുന്നായത്.
തെരുവിലെ കച്ചവടക്കാരിയെ മോഡലാക്കി മാറ്റിയ മലയാളി ഫോട്ടോഗ്രാഫര്‍ മഹാദേവന് തമ്പിയാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. നടിയും നര്‍ത്തകിയുമായ പാരീസ് ലക്ഷ്മി, മോഡല്‍ ചൈതന്യ പ്രകാശ് എന്നിവരും ഒപ്പമുണ്ടെങ്കിലും ഇനിയയുടെ ഹോട്ട് ലുക്കാണ് ചിത്രങ്ങളെ വൈറലാക്കിയത്. അമോര്‍ ജുവലി കളക്ഷനുവേണ്ടിയാണ് ഇനിയയുടെ ഫോട്ടോഷൂട്ട്.