മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടോ ? ഉണ്ടന്ന് തുറന്ന് പറഞ്ഞ് നടി ഹണി റോസും. പാര്‍വതിക്കു പിന്നാലെ ഇപ്പോള്‍ സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നു പറയാന്‍ ഹണി റോസും തയാറാകുന്നു.

അറിയപ്പെടുന്ന അഭിനേത്രിയാകുന്നിടം വരെ പുതുമുഖങ്ങള്‍ക്കു പലവിധ ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വരാറുണ്ടെന്ന് പണി റോസ് പറഞ്ഞുവയ്്ക്കുന്നു. മോശമായ രീതിയിലുള്ള സംസാരവും സമീപനവും തുടക്കകാലത്ത് സിനിമാ രംഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ബ്രെയ്ന്‍വാഷ് ചെയ്യാനും ആളുകളുണ്ടാകും. സ്വന്തം വ്യക്തിത്വത്തില്‍ ഉറച്ചുനിന്നാണ് കാസ്റ്റിംഗ് കൗച്ചൊന്നും ഒരു വിഷയമേയല്ലെന്നാണ് നടിയുടെ നിലപാട്. ഇതൊക്കെ സിനിമയില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നമ്മുടെ കാര്യങ്ങള്‍ നമ്മള്‍ തന്നെയാണ് തീരുമാനിക്കുന്നതെന്നും ഹണി ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞു. ശാരീരികമായി കീഴ്‌പ്പെടുത്തുന്ന ഒരവസ്ഥ വരാത്തിടത്തോളം കാലം തന്റെ കാര്യം സെയ്ഫാണെന്നും അച്ഛനും അമ്മയും എപ്പോഴും തനിക്കൊപ്പമുണ്ടെന്നും ഹണി പറയുന്നു.

സംവിധായകന്‍ വിനയന്റെ ബോയ്ഫ്രണ്ടിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് ഹണി റോസ്. പിന്നെ അന്യഭാഷകളിലും സജീവമായി. സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ നടികള്‍ തുറന്നു പറയാന്‍ തുടങ്ങിയത് അടുത്തകാലത്താണ്.

1 COMMENT

  1. കണ്ണടച്ച് ഇരുട്ടാക്കുന്ന കാസ്റ്റിംഗ് കൗച്ച് പ്രമേയങ്ങൾ:-

    കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് തുറന്ന് സമ്മതിക്കുകയും എന്നാൽ, തങ്ങൾക്ക് ഈ വക അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പറയുന്നത് കേൾക്കുമ്പോൾ, വെടിക്കെട്ടുപ്പുര പൊട്ടിത്തെറിച്ച് മൊത്തം കരിഞ്ഞു ചാമ്പലായാലും ചില സിനിമകളിൽ കാണുന്നതുപോലെ നായകന്/നായികക്ക് ഒരു തരി പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ട് വരുന്ന വെറും ഒരു സിനിമാറ്റിക് തന്ത്രം പോലെ തോന്നുന്നു.
    തന്നെയുമല്ല, സിനിമയിൽ കാസ്റ്റിംഗ് കൗച്ച് എന്നത് നടിമാർക്ക് മാത്രമാണോ ഉള്ളത്..? ചില പുതുമുഖനടന്മാരുടെ നാണം മാറ്റാൻ അവരെ കൂടെ അഭിനയിക്കുന്ന നടിമാരെ വെച്ച് ‘കാസ്റ്റിംഗ് കൗച്ച്’ ചെയ്യിക്കാറുണ്ടെന്ന് മുൻപ് ഏതോ ഒരു സിനിമാ വാരികയിൽ വായിച്ചിട്ടുണ്ട്. കൂടാതെ, സിനിമയിലെ നഗ്നതാ പ്രദർശനത്തിനും കിടപ്പറ-പ്രണയരംഗങ്ങൾക്കും അഭിനയിക്കേണ്ട നടീ-നടന്മാർക്ക് എഴുതിവെച്ച സ്ക്രിപ്റ്റിന്റെ കോപ്പി മാത്രം കൊടുത്താൽ ആ സിനിമയുടെ നിർമ്മാതാവ് കുത്തുപാള എടുക്കേണ്ടി വരുമെന്നും കേട്ടിട്ടുണ്ട്. ഏതൊരു രംഗത്തായാലും/ തൊഴിലിലായാലും അതിന് അതിന്റേതായ പരിശീലനങ്ങളും പ്രയാസങ്ങളും ഉണ്ടാകും. അത് അംഗീകരിക്കാനുള്ള മനസ്സും ആർജ്ജവബുദ്ധിയും തങ്ങൾക്കില്ലെന്ന് വൃഥാ വിശ്വസിക്കുന്നിടത്തോളം കാലം ‘പാപ്പരാസി’ പത്രപ്രവർത്തനത്തിന് ഇനിയും നല്ല വളക്കൂറുള്ള മണ്ണായി മാറിക്കൊണ്ടിരിക്കുകയല്ലേ നമ്മുടെ പ്രബുദ്ധകേരളം..?
    Read More: https://www.facebook.com/sathish.kalathil/posts/1808610675842569

LEAVE A REPLY

Please enter your comment!
Please enter your name here