പഴയ സ്വപ്‌നസഞ്ചാരിയല്ല;  അനു ഇനി സ്വപ്‌നസുന്ദരി

0
 അന്യഭാഷയിലെത്തിയാല്‍ എങ്ങനെ വെന്നിക്കൊടി പാറിക്കണമെന്ന് മലയാള നടിമാരെ ആരും പഠിപ്പിക്കേണ്ടതില്ല. തെലുങ്ക് സിനിമയിലെ നമ്പര്‍ 1 പട്ടത്തിലേക്കുള്ള കുതിപ്പിനൊരുങ്ങുകയാണ് മലയാളിയായ അനു ഇമ്മാനുവല്‍. 2011-ലെ കമല്‍ ചിത്രം സ്വപ്‌നസഞ്ചാരിയില്‍ ജയറാമിന്റെ മകളായി അഭിനയിച്ചുകൊണ്ടാണ് അനു തുടക്കമിട്ടത്. 2016-ല്‍ ആക്ഷന്‍ ഹീറോ ബിജുവിലൂടെ നായികപട്ടമണിഞ്ഞ അനു ഇമ്മാനുവേലിന് മലയാളത്തില്‍ കാര്യമായ വേഷങ്ങള്‍ ലഭിച്ചതുമില്ല. തുടര്‍ന്ന് ആ വര്‍ഷം തന്നെ മജ്‌നു എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച അനു പതിയെപ്പതിയെ കളംപിടിക്കുകയായിരുന്നു.
അതീവഗ്ലാമറസായി സ്‌ക്രീന്‍ നിറഞ്ഞതോടെ തെലുങ്കിലെ സ്വപ്‌നസുന്ദരിയായി മാറിയിരിക്കുകയാണ് താരം. സൂപ്പര്‍താരം അല്ലുഅര്‍ജ്ജുനാണ് അനുവിന്റെ പുതിയ നായകന്‍. ‘നാ പേരു സൂര്യ, നാ ഇല്ലു ഇന്ത്യ’ എന്ന ചിത്രത്തിന്റെ ഒരു പാട്ട് യുട്യൂബില്‍ റിലീസ് ചെയ്തത് തരംഗമാകുകയാണ്. ഗ്ലാമറിന് ഒട്ടും കുറവുവരുത്താതെ അനുവും അല്ലുവിനൊപ്പം ചുവടുവയ്ക്കുന്നു. ‘എന്റെ പേര് സൂര്യ, എന്റെ വീട് ഇന്ത്യ’ എന്ന അല്ലു അര്‍ജ്ജുന്‍ ചിത്രം ബോക്‌സോഫീസില്‍ വന്‍ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ പഴയ സ്വപ്‌നസഞ്ചാരിയില്‍ നിന്നും സ്വപ്‌ന സുന്ദരിയിലേക്കുള്ള ചുവടുമാറ്റത്തോടെ അനു ഇമ്മാനുവേല്‍ തെലുങ്കിലെ വിലയേറിയ താരമാകുമെന്നുറപ്പ്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here