നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി, ഉല്ലാസത്തിന്റെ ഡബ്ബിംഗിന് ഷെയ്ന്‍ എത്തിയില്ല

0
27

കൊച്ചി: ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശം ഷെയ്ന്‍ നിഗം തള്ളി. കൂടുതല്‍ പ്രതിഫലം നല്‍കിയാലല്ലാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്ന നിലപാടിലാണ് ഷെയ്ന്‍.

ആറാം തീയതിക്കുള്ളില്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന ആവശ്യം ഷെയ്ന്‍ നിഗമിനോട് നിര്‍മ്മാതാക്കള്‍ ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് ഷെയ്‌നിനു കത്തു അയച്ചിട്ടും യാതൊരു തരത്തിലുള്ള പ്രതികരണവും ഇതുവരെയും ഉണ്ടായിട്ടില്ലെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. എന്നാല്‍, പ്രതിഫലത്തര്‍ക്കവുമായി ബന്ധപ്പെട്ട് അമ്മയും നിര്‍മാതാക്കളുടെ സംഘടനയും ചര്‍ച്ച നടത്തിയതിനുശേഷം മാത്രമേ ഡബ്ബിംഗ് പൂര്‍ത്തിയാക്കൂവെന്നാണ് ഷെയിനിന്റെ നിലപാട്. അമ്മയുടെ അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രശ്‌നം തീരുമെന്ന പ്രതീക്ഷയാണ് ഷെയ്ന്‍ പുലര്‍ത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here