വെബ്‌ സീരിസില്‍ മുഖംകാണിച്ച് നീരജ് മാധവ്

0

യുവനടന്‍ നീരജ്മാധവ് ഇനി വെബ്‌സീരിസില്‍ പ്രത്യക്ഷപ്പെടുന്നു.
‘എവിടെയായിരുന്നു’ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയായി നീരജ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.

ആമസോണ്‍ പ്രൈം വീഡിയോസിന്റെ ഭാഗമായി
ദ ഫാമിലി മാന്‍ എന്ന ഈ സിരീസിലാണ് പ്രധാനകഥാപാത്രമായി നീരജ് മാധവ് എത്തുന്നത്. ചോറ് മലയാള സിനിമ തന്നെയാണെന്നും ‘ഗൗതമന്റെ രഥ’വും ‘ക’ എന്ന ചിത്രവും ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും നീരജ് പറഞ്ഞു.

നീരജിന്റെ കുറിപ്പ്:

എന്താണ് ഇപ്പൊ പടമൊന്നും ഇല്ലേ? ഈയിടെയായി തീരെ കാണാറില്ലലോ? തുടങ്ങി അനവധി ചോദ്യങ്ങള്‍ പലരും തമാശരൂപേണയും പരിഹാസരൂപേണയും ചുരുക്കം ചിലര്‍ ആശങ്കയോടെയും ചോദിച്ച് കാണാറുണ്ട്. ശരിയാണ്,കുറച്ചായിട്ട് ഞാന്‍ ഇവിടില്ലായിരുന്നു. അങ്ങു ബോംബെയില്‍ ഒരു ആമസോണ്‍ ഒറിജിനല്‍ വെബ് സീരിസില്‍ അഭിനയിക്കുകയായിരുന്നു. പത്ത് എപ്പിസോഡുകള്‍ ഉള്ളത് കൊണ്ട് കുറച്ചു സമയമെടുത്തു. എങ്കിലും തെറ്റു പറയാന്‍ പറ്റില്ല, സംഗതി നന്നായി വന്നിട്ടുണ്ടെന്ന് തോന്നുന്നു.

Shore & the city, Go Goa Gone തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത Raj & DK എന്ന ഇരട്ട സംവിധായകര്‍ ആണ് The Family Man എന്ന സീരിസിന്റെ creators and Directors. മനോജ് ബാജ്പേയി, പ്രിയാമണി എന്നിവരോടൊപ്പം ഈ Pan-Indian സീരീസില്‍ ഒരു പ്രൈമറി കാരക്ടര്‍ ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തുന്നില്ല. ഇങ്ങനെയൊരു അവസരം ലഭിച്ചത് ഭാഗ്യമായി കാണുന്നു. ഷൂട്ടിങ്ങും മറ്റും മറക്കാനാവാത്ത അനുഭവമായിരുന്നു. നാട് വിട്ടു പോവാനൊന്നും ഉദ്ദേശമില്ല. നമ്മുടെ ചോറ് മലയാള സിനിമ തന്നെ,തിരിച്ചു വന്നു ഒന്ന് രണ്ടു സിനിമകളുടെ പണിപ്പുരയിലാണ്. ‘ഗൗതമന്റെ രഥ’വും ‘ക’ എന്ന ചിത്രവും ഷൂട്ടിംഗ് പൂര്‍ണമായി. വൈകാതെ ഇറങ്ങും.
അതിനു മുന്‍പ് സെപ്റ്റംബര്‍ അവസാനവാരം ആമസോണ്‍ പ്രൈം വിഡിയോവില്‍ THE FAMILY MAN റിലീസാകും, തിയേറ്ററിലൊന്നും പോവേണ്ടല്ലോ നിങ്ങടെ വിരല്‍ത്തുമ്പില്‍ തന്നെ ഇല്ലേ ? ഒന്ന് കണ്ടു നോക്കൂ…

എന്താണ് ഇപ്പൊ പടമൊന്നും ഇല്ലേ? ഈയിടെയായി തീരെ കാണാറില്ലലോ? തുടങ്ങി അനവധി ചോദ്യങ്ങൾ പലരും തമാശരൂപേണയും പരിഹാസരൂപേണയും…

Neeraj Madhav ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಆಗಸ್ಟ್ 31, 2019

LEAVE A REPLY

Please enter your comment!
Please enter your name here