യുവനടന്മാരായ ടൊവീനോ തോമസും ജോജുജോര്‍ജും ദുരിതബാധിതര്‍ക്കായി ഒത്തൊരുമിച്ചതാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയത്. ടൊവീനോയുടെ നേതൃത്വത്തില്‍ ശേഖരിച്ച സാധനങ്ങളടങ്ങിയ ഒരുലോഡ് നിലമ്പൂരിലേക്ക് കയറ്റി അയച്ചു. പ്രളയക്കെടുതി നേരിടുന്നവര്‍ക്കുവേണ്ടി അരിച്ചാക്കും മറ്റും ചുമന്ന് വണ്ടിയില്‍ക്കയറ്റാന്‍ നടന്‍ ജോജുവുമെത്തി. നിരവധിപേരാണ് ഇവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനെത്തിയത്.

‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ എന്ന വിവാദമായ ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ് ജോജുവിന്റെ വീഡിയോ ആദ്യം പുറത്തുവിട്ടത്. പിന്നേടത് തരംഗമാകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here