തൊണ്ണൂറുകളില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ സാധാരണക്കാരന്റെ സൗമ്യമുഖമായി തിരശ്ശീലയില്‍ പകര്‍ന്നാടിയ വേഷങ്ങളാണ് നടന് ജയറാമിനെ മലയാൡകള്‍ക്ക് പ്രിയങ്കരനാക്കി മാറ്റിയത്. ഇന്ന് ജയറാമിന്റെ 56-ാം പിറന്നാളാണ്. 1964 ഡിസംബര്‍ 10-നാണ് അദ്ദേഹം ജനിച്ചത്. നവമാധ്യമക്കൂട്ടായ്മകളില്‍ പ്രമുഖതാരങ്ങളും ആരാധകരും പിറന്നാള്‍ ദിനത്തില്‍ ജയറാമിന് ആശംസയര്പ്പിച്ചെത്തി.
പശുക്കളെ താലോലിക്കുന്ന വീഡിയോയാണ് ജയറാം ജന്മദിനത്തില് ഫെയ്സ്ബുക്കില്‍ പോസ്റ്റുചെയ്തത്. നേരിട്ടും അല്ലാതെയും ജന്മദിനാശംസ അറിയിച്ചവരോട് നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.