ദിലീപ് ഇപ്പോള്‍ അംഗമല്ല, അലന്‍സിയറോട് വിശദീകരണം തേടുമെന്ന് അമ്മ

0

കൊച്ചി: നടന്‍ ദിലീപ് ഇപ്പോള്‍ അമ്മയില്‍ ഇല്ലെന്ന് സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍. ദിലീപില്‍ നിന്ന് രാജി ചോദിച്ചു വാങ്ങുകയായിരുന്നു. രാജി സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയില്‍ ചേര്‍ന്ന അവയിലബിള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനുശേഷമാണ് ഭാരവാഹികള്‍ ഇക്കാര്യം വ്യക്തമാക്കിയത്. പത്രസമ്മേളനത്തില്‍ വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് അംഗങ്ങളെ നടിമാര്‍ എന്നാണ് മോഹന്‍ലാല്‍ ഇന്നും വിശേഷിപ്പിച്ചത്. രാജിവച്ചവര്‍ തിരികെ വരണമെങ്കില്‍ വീണ്ടും അപേക്ഷ നല്‍കണം. മീ ടൂ ആരോപണത്തില്‍ കുടുങ്ങിയ അലന്‍സിയറോട് വിശദീകരണം തേടുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here