ക്യാപ്റ്റന്‍ രാജു അന്തരിച്ചു

0

കൊച്ചി: നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജു (68) അന്തരിച്ചു. കൊച്ചിയിലെ വസതിയിലാണ് അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വിദേശത്തുള്ള മകന്‍ നാട്ടിലെത്തിയശേഷമാകും സംസ്‌കാര ചടങ്ങുകള്‍.

പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശിയായ രാജു പട്ടാള ജീവിതത്തിനുശേഷമാണ് സിനിമാ ലോകത്ത് എത്തിയത്. മകന്റെ വിവാഹവുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെ ദുബായിയില്‍ വച്ചാണ് പക്ഷാഘാതമുണ്ടായത്. തുടര്‍ന്ന് കൊച്ചിയിലെത്തിച്ചിരുന്നെങ്കിലും ചികിത്സയിലായിരുന്നു.

മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നട ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവ നടനായും നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ നടനാണ് രാജു. 1981 ല്‍ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം. രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2017ല്‍ പുറത്തിറങ്ങിയ മാസ്റ്റര്‍ പീസാണ് ഒടുവില്‍ അഭിനയിച്ച സിനിമ. ഭാര്യ പ്രമീള, രവികുമാറാണ് ഏക മകന്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here