അനൂപ് ചന്ദ്രന് കല്യാണമായി

0

ക്ലാസ്‌മേറ്റ് എന്ന ചിത്രത്തിലെ പഴങ്കഞ്ഞി എന്ന കഥാപാത്രത്തിലൂടെ പ്രിയങ്കരനായിത്തീര്‍ന്ന നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു. സെപ്റ്റംബര്‍ ഒന്നിന് ഗുരുവായൂര്‍ വച്ചാകും വിവാഹം. ലക്ഷ്മി രാജഗോപാല്‍ ആണ് വധു. വിവാഹനിശ്ചയ ചിത്രങ്ങള്‍ അനൂപ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു.

നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇടക്കാലത്ത് വച്ച് അവസരം നഷ്ടപ്പെടുത്തുന്നൂവെന്ന പരാതി അനൂപ് ഉന്നിയിച്ചിരുന്നു. നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മൊഴിനല്‍കിയതിനെത്തുടര്‍ന്നും ഒതുക്കപ്പെടലുകള്‍ തുടര്‍ന്നു. നിലവില്‍ കൃഷിപ്പണിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് അനൂപ് ചന്ദ്രന്‍. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലും മുന്‍ നടന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here