മുറി തള്ളി തുറന്ന് അകത്തുവന്നു, കീഴ്‌പെടുത്താന്‍ ശ്രമിച്ചു, നടന്‍ അലന്‍സിയറിനെതിരെ മീ ടൂ…

0

മീ ടു തുറന്നുപറച്ചിലുകളില്‍ മലയാളത്തില്‍ ആദ്യമായി ആരോപണമുയര്‍ന്നത് നടന്‍ മുകേഷിനെതിരെയായിരുന്നു. 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുകേഷ് തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് സംവിധായികയായ ടെസ് ജോസഫാണ് ആരോപണം ഉന്നയിച്ചത്. മുകേഷിന് പിന്നാലെ സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെതിരേയും ആരോപണം ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ നടന്‍ അലന്‍സിയറിനെതിരെ മീ ടു തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. പേര് വെയ്ക്കാതെ എഴുതിയ കുറിപ്പിലാണ് അലന്‍സിയറിനെതിരെ നടി ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ

പ്രൊട്ടസ്റ്റിങ്ങ് ഇന്ത്യ എന്ന വെബ്‌സൈറ്റിലാണ് അലന്‍സിയറിനെതിരെ നടി ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. താനൊരു തുടക്കക്കാരിയാണെന്നും സ്വയം കണ്ടെത്താന്‍ പ്രയാസപ്പെടുന്നവളാണെന്നും അതുകൊണ്ടാണ് പേര് വെളിപ്പെടുത്താത്ത് എന്നും കുറിപ്പില്‍ പറയുന്നു. നടിയുടെ വാക്കുകള്‍ ഇങ്ങനെ

താന്‍ നാല് ചിത്രങ്ങളാണ് ഇതുവരെ ചെയ്തത്. അതില്‍ ആദ്യ ചിത്രം നടന്‍ അലന്‍സിയറുമൊത്താണ്. അലന്‍സിയറിനെ നേരിട്ട് പരിചയപ്പെടുന്നതിന് മുന്‍പ് വരെ എനിക്ക് അദ്ദേഹത്തോട് വളരെ ബഹുമാനമായിരുന്നു. സാമൂഹ്യവിഷയങ്ങളിലെ അദ്ദേഹത്തിന്റെ ഇടപെടലെല്ലാം അദ്ദേഹത്തോട് ബഹുമാനം കൂട്ടിയിട്ടേ ഉള്ളൂ. എന്നാല്‍ അലന്‍സിയറിനെ നേരിട്ട് പരിചയപ്പെട്ടതോടെ അതൊക്കെ അയാളുടെ വെറും പൊയ്മുഖങ്ങളാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

സിനിമാ സെറ്റില്‍ വെച്ചായിരുന്നു അലന്‍സിയറില്‍ നിന്ന് തനിക്ക് ആദ്യ ദുരനുഭവം ഉണ്ടായത്. ഒരിക്കല്‍ ഭക്ഷണം കഴിക്കാനായി ടേബിളില്‍ ഇരിക്കുമ്പോള്‍ അയാള്‍ എന്റെ ശരീരത്തെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി.തന്റെ മാറിലേക്ക് അയാള്‍ തുറിച്ചുനോക്കി.

ഒരു തീയറ്റര്‍ ആര്‍ട്ടിസ്റ്റ് എങ്ങനെ ശരീരത്തെ വഴക്കിയെടുക്കണം എന്നായിരുന്നു അയാള്‍ തന്നോട് പറഞ്ഞുകൊണ്ടിരുന്നത്. ഇതോടെ താന്‍ അസ്വസ്ഥയായി. എന്നാല്‍ തന്റെ സംസാരങ്ങളെ വളരെ ലൈറ്റായി കണ്ടാമതി എന്നായിരുന്നു തന്നോട് അലന്‍സിയര്‍ പറഞ്ഞത്. അയാളുടെ ഒപ്പം ഇരിക്കുന്നത് ഒട്ടും കംഫേര്‍ട്ട് ആയി തനിക്ക് തോന്നിയില്ല.

അടുത്ത സന്ദര്‍ഭം തീര്‍ത്തും ഷോക്കിങ്ങ് ആയിരുന്നു. അയാള്‍ മറ്റൊരു നടിയ്‌ക്കൊപ്പം തന്റെ മുറിയിലേക്ക് ഇടിച്ചു കയറി വന്നു. പ്രലോഭന ശ്രമങ്ങളായിരുന്നു അയാള്‍ നടത്തികൊണ്ടിരുന്നത്.. തീയറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ ശരീരം സംരക്ഷിക്കണമെന്ന് അയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇടയില്‍ തന്റെ തീയറ്റര്‍ ബാഗ്രൗണ്ടിനെ കുറിച്ച് അയാള്‍ മോശമായി സംസാരിച്ചു. കളിയാക്കി. ആസമയത്ത് അയാളെ മുറിയില്‍ നിന്ന് പുറത്താക്കാന്‍ തോന്നിയെങ്കിലും എന്തുകൊണ്ടോ ഞാന്‍ അതിന് മുതിര്‍ന്നില്ല.

മൂന്നാമത്തെ അതിക്രമം തനിക്കുണ്ടായത് തന്റെ പിരിയഡ്‌സിന്റെ സമയത്തായിരുന്നു. പിരിയഡ്‌സ് സംബന്ധമായ ആരോഗ്യ പ്രശ്‌നം കാരണം സംവിധായകന്റെ അനുവാദത്തോട് കൂടി ഞാന്‍ മുറിയിലേക്ക് അല്‍പ സമയം റെസ്റ്റ് എടുക്കാനായി വന്നു. മുറിയില്‍ വിശ്രമിക്കുമ്പോള്‍ അയാള്‍ വാതിലില്‍ വന്ന് ശക്തിയായി മുട്ടി. വാതിലില്‍ മുട്ടുന്ന ശബദ്ം കേട്ട് നോക്കിയപ്പോള്‍ അത് അലന്‍സിയറായിരുന്നു. അയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. ഉടന്‍ തന്നെ ഞാന്‍ സംവിധായകന്റെ ഫോണിലേക്ക് വിളിച്ചു. സഹായത്തിനായി അപേക്ഷിച്ചു. ഇപ്പോള്‍ ഒരാളെ റൂമിലേക്ക് അയക്കാമെന്ന സംവിധായകന്റെ ഉറപ്പിന്‍മേല്‍ നിന്നു കുറച്ചുകഴിഞ്ഞപ്പോള്‍ ഓടാമെന്നു കരുതി വാതില്‍ തുറന്നപ്പോള്‍ അലന്‍സിയര്‍ ബലമായി അകത്തു കയറി കുറ്റിയിട്ടു. വാതില്‍ തുറന്ന പിന്നാലെ അലന്‍സിയര്‍ റൂമിലേക്ക് കയറി തന്റെ ബെഡില്‍ ഇരുന്നു. ആ സമയത്തൊന്നും താന്‍ സംവിധായകനെ വിളിച്ച ഫോണ്‍ കട്ട് ചെയ്തിരുന്നില്ല. ആ സമയങ്ങളിലെല്ലാം അയാള്‍ വീണ്ടും തന്റെ ശരീരത്തെ കുറിച്ച് വര്‍ണിച്ചുകൊണ്ടിരുന്നു. തന്നെ കയറിപ്പിടിക്കാനാഞ്ഞപ്പോള്‍ പെട്ടെന്ന് കോളിങ്ങ് ബെല്ലടിച്ചു.

വാതില്‍ തുറന്നപ്പോള്‍ സംവിധായകന്‍ പറഞ്ഞുവിട്ട അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു. അലന്‍സിയറിന്റെ ഷോട്ടാണ് അടുത്തതെന്ന് പറഞ്ഞു.അലന്‍സിയര്‍ പോകാന്‍ കൂട്ടാക്കിയില്ല. തന്നെ ഷോട്ടിനെ കുറിച്ച് അറിയിച്ചില്ലെന്ന് ബഹളം വെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here