ചെന്നൈ: കമല്‍ഹാസന്റെ പുതിയ ചിത്രമായ ഇന്ത്യന്‍ 2ന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ക്രൈന് തകര്‍ന്ന് മൂന്നു മരണം. സംവിധാന സഹായികായ മധു (29), കൃഷ്ണ (34), നൃത്തസഹ സംവിധായകന് ചന്ദ്രന് (60) എന്നിവരാണ് മരിച്ചത്. പത്തോളം പേര് ഗുരുതരമായി പരിക്കേറ്റ് ആശുപത്രികളിലാണ്.
പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയിലാണ് അപകടം. ഒരു ഗാനരംഗം ചിത്രീകരിക്കാനുളള സെറ്റ് തയാറാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ക്രെയിനിന്റെ മുകളില്‍ കെട്ടിയിരുന്ന ഭാരമേറിയ വലിയ ലൈറ്റുകള്‍ ചെരിഞ്ഞു വീണതാണ് അപകടത്തിനിടയാക്കിയത്. ക്രെയിനിന്റെ അടിയില്‍പ്പെട്ട മൂന്നു പേരാണ് തല്‍ക്ഷണം മരിച്ചത്.