ബോളിവുഡ് സൂപ്പര്‍താരം അമീര്‍ഖാന് ഇന്ന് 53ാം പിറന്നാള്‍. 1965 മാര്‍ച്ച് 14നാണ് അമീര്‍ ജനിച്ചത്. അഭിനയിച്ച ചിത്രങ്ങളെല്ലാം വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമാക്കിയ താരമാണ് അമീര്‍ഖാന്‍. സമീപകാലത്ത് പുറത്തിറങ്ങുന്ന അമീര്‍ച്ചിത്രങ്ങളെല്ലാം തന്നെ കോടികളുടെ ലാഭം കൊയ്തവയാണ്. നിരൂപകപ്രശംസയും പ്രേക്ഷകരുടെ മികച്ച പ്രതികരണവും ലഭിച്ച ചിത്രങ്ങളാണ് അമീര്‍ കൈവച്ചതിലേറെയും. അയല്‍രാജ്യമായ ചൈനയില്‍ അമീര്‍ ചിത്രങ്ങള്‍ക്കെല്ലാം വന്‍വരവേല്‍പ്പ് ലഭിച്ച വര്‍ഷങ്ങളാണ് കടന്നുപോയത്. ദംഗല്‍ 1300 കോടിയും സമീപകാലത്തിറങ്ങിയ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ 874 കോടിയും ചൈനീസ്‌ബോക്‌സോഫീസില്‍ നിന്നും നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here