സ്ത്രീക്ക് പുരുഷനോട് തോന്ന്ണ സ്‌നേഹം അളക്കാന്‍ പറ്റുമോ?

0
13

സ്ത്രീ മനസുകളുടെ ആഴങ്ങള്‍ വാക്കുകള്‍കൊണ്ടളന്ന മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതം ആവിഷ്‌കരിക്കുന്ന കമലിന്റെ പുതിയ ചിത്രം ആമിയുടെ രണ്ടാം പോസ്റ്റും വന്നു. ”സ്ത്രീക്ക് പുരുഷനോട് തോന്ന്ണ സ്‌നേഹം എങ്ങന്യാ അളക്കാന്‍ പറ്റ്വാ…സ്‌നേഹം അളക്കാന്‍ പറ്റ്ണ ഒരു ഉപകരണം ആരെങ്കിലും കണ്ടു പിട്ച്ചിട്ടുണ്ടോ….? ഈ ചോദ്യം പ്രേക്ഷകമനസിലേക്കെറിഞ്ഞു കൊണ്ടാണ് രണ്ടാം പോസ്റ്റര്‍.

മാധവിക്കുട്ടിയായി മഞ്ജുവാര്യരും ഭര്‍ത്താവ് ദാസേട്ടനായി മുരളിഗോപിയുമാണ് വേഷമിടുന്നത്. കമലും മഞ്ജുവാര്യരും ഒന്നിച്ച ചിത്രങ്ങളെല്ലാം വമ്പന്‍ഹിറ്റുകളായിരുന്നു. 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് കമലിന്റെ ചിത്രത്തില്‍ നായികയായി വീണ്ടും മഞ്ജുവെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here