ആമിക്ക് വിലക്കില്ല; ഹര്‍ജി തള്ളി

0

കമലസുരയ്യയുടെ ജീവിതം പകര്‍ത്തിയ പുതിയ ചിത്രം ‘ആമി’യുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. എറണാകുളം ഇടപ്പള്ളി സ്വദേശി കെ.പി. രാമചന്ദ്രനാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എഴുത്തുകാരി മാധവിക്കുട്ടി 1999ല്‍ കമലസുരയ്യയായി മതംമാറിയ സംഭവമാണ് കേരളത്തിലെ ‘ലൗ ജിഹാദി’ന്റെ തുടക്കമെന്നും സിനിമയില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രംഗങ്ങളുള്ളതിനാല്‍ അവ നീക്കം ചെയ്തശേഷമേ പ്രദര്‍ശനം അനുവദിക്കാവൂവെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ ഇത് കോടതി തള്ളി. സെന്‍സര്‍ ബോര്‍ഡ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. കമല്‍ സംവിധാനം ചെയ്ത ആമിയില്‍ മഞ്ജുവാര്യരാണ് മാധവിക്കുട്ടിയായി വേഷമിടുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here