ഷാജി പാപ്പന്റെ ആദ്യവരവിനേക്കാള്‍ ഗംഭീരമായത് രണ്ടാംവരവായിരുന്നു. ആട് ഒരു ഭീകരജീവിയില്‍ തുടങ്ങി ആട് 2 -ല്‍ എത്തി നില്‍ക്കുന്ന പാപ്പന്‍ ഒരു വരവുകൂടി വരുമെന്ന് ഉറപ്പിച്ചുകഴിഞ്ഞു.

സംവിധായകന്‍ മിഥുന്‍മാനുവല്‍ തോമസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 41-ാം പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ ജയസൂര്യയ്ക്ക് നല്‍കിയ ജന്‍മദിനാശംസയിലാണ് ഇക്കാര്യമുള്ളത്.

ആടിലെ പ്രധാനകഥാപാത്രമായ പാപ്പന്റെ ചിത്രമിട്ടുകൊണ്ടാണ് അടുത്ത ജന്‍മദിനത്തിനുമുമ്പ് മുണ്ടുംമാടിക്കുത്തി ഇറങ്ങണമെന്ന് മിഥുന്‍ ജയസൂര്യയെ ഓര്‍മ്മപ്പെടുത്തിയത്.

അങ്ങനെ പാപ്പന്റെ കച്ചോടം ഉറപ്പിച്ചുകഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍. ജയസൂര്യയുടെ മികച്ച കഥാപത്രങ്ങളിലൊന്നായ ഷാജി പാപ്പന്‍ കുട്ടികള്‍ക്കുവരെ ഏറെ പ്രിയങ്കരനാണ്. ആദ്യഭാഗത്തേക്കാള്‍ മികച്ച പ്രതികരണമാണ് ആട് 2 -ന് ലഭിച്ചതും.

LEAVE A REPLY

Please enter your comment!
Please enter your name here