നഗ്നതാപ്രദര്‍ശനമെന്ന ആരോപണവും വിവാദവുമുയര്‍ന്ന ”ആടൈ”യില്‍ വിമര്‍ശകരുടെ വായടപ്പിച്ച് അമലാ പോളും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും. തിയറ്ററുകളില്‍ മികച്ച പ്രതികരണവുമായി ചിത്രം മുന്നേറുകയാണ്. എഴുനൂറിലേറെ കേന്ദ്രങ്ങളിലാണ് ചിത്രമെത്തിയത്.

‘ആടൈ’ തെരഞ്ഞെടുത്ത അമലാപോളിന്റെ ധീരമായ തീരുമാനത്തിനും കൈയടി ലഭിക്കുകയാണ്. പൂര്‍ണ്ണ നഗ്നയായി വരുന്നെന്ന തോന്നലുളവാക്കുന്നുണ്ടെങ്കിലും സംവിധായകന്റെയും ക്യാമറാമാന്റെയും മികവാണ് ഓരോ ഷോട്ടിലും നിറഞ്ഞുനില്‍ക്കുന്നത്. അമലയുടെ രംഗങ്ങളിലൊന്നും തന്നെ അശ്‌ളീലത കടന്നുവരാത്തവിധത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

സംശയനിവാരണത്തിനായി യുട്യൂബിലൂടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ആടൈയിലെ 2.31 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘സ്‌നീക്ക് പീക്ക്’
രംഗവും തരംഗമാകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here