മലയാള നടി അമലാപോളിനെതിരേ തമിഴ്‌നാട്ടില്‍ വനിതാസംഘടനകളുടെ പ്രതിഷേധം. ”ആടൈ” എന്ന പുതുചിത്രത്തില്‍ തുണിയുരിഞ്ഞ നടിക്ക് തമിഴ്‌നാടിന്റെ സംസ്‌കാരത്തെക്കുറിച്ചറിയില്ലെന്നും പണമുണ്ടാക്കാനുള്ള വഴിമാത്രമാണ് നടി നോക്കുന്നതെന്നും സാമൂഹികപ്രവര്‍ത്തകയായ പ്രിയാ രാജേശ്വരി ആരോപിച്ചു.

നഗ്നതയെ പ്രമോട്ട് ചെയ്തുകൊണ്ടാണ് ”ആടൈ” എന്ന ചിത്രത്തിന്റെ പ്രചാരണം നടത്തിയത്. പ്രൊമോ പോസ്റ്ററുകളിലും ട്രെയിലറുകളിലും ഇത്തരം രംഗങ്ങള്‍ കുത്തിനിച്ചാണ് ശ്രദ്ധനേടുന്നതെന്നും ഇത് തമിഴ്‌നാട്ടിലെ യുവാക്കളെ വഴിതെറ്റിക്കുമെന്നും അവര്‍ പറഞ്ഞു.

അമലയ്‌ക്കെതിരേയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരേയും ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നഗ്നരംഗങ്ങള്‍ വഴിവയ്ക്കുമെന്നും അവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ നാളെ റിലീസ് ചെയ്യുന്ന ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. റിലീസ് തടയണമെന്ന ആവശ്യവും ഉയര്‍ന്നതോടെ അണിയറപ്രവര്‍ത്തകരും രംഗത്തെത്തി. പോസ്റ്ററുകളില്‍ നിന്ന് നഗ്നരംഗങ്ങള്‍ ഒഴിവാക്കുമെന്ന ഉറപ്പ് സാമൂഹികപ്രവര്‍ത്തകയായ പ്രിയാ രാജേശ്വരിക്ക് നല്‍കിയാണ് രംഗം തണുപ്പിക്കാന്‍ ശ്രമിക്കുന്നത്.

ഇതിനിടെ മറ്റൊരു ലുക്കിലുള്ള അമലയുടെ ചിത്രവും നവമാധ്യമങ്ങളില്‍ വൈറലാകുകയാണ്. അതിക്രമിച്ച് കടക്കരുതെന്ന പോലീസിന്റെ അറിയിപ്പ് ബാനര്‍ നഗ്നമേനിയില്‍ പൊതിഞ്ഞു നില്‍ക്കുന്ന നടിയുടെ ചിത്രമാണ് റിലീസിന് തൊട്ടുമുമ്പ് പുറത്തായത്.

LEAVE A REPLY

Please enter your comment!
Please enter your name here