സീരിയല്‍ താരം പ്രത്യുഷ ബാനര്‍ജി ആത്മഹത്യ ചെയ്‌തു

0

pratyusha banerjeeമുംബൈ: സീരിയല്‍ താരം പ്രത്യുഷ ബാനര്‍ജി (24) ആത്മഹത്യ ചെയ്‌തു. മൊഴിമാറ്റിയെത്തുന്ന പരമ്പരകളില്‍ സൂപ്പര്‍ഹിറ്റായ ബാലികാവധുവിലെ അഭിനേത്രിയായ പ്രത്യുഷ മുംബൈയിലെ അംബാനി ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ്‌ അന്ത്യം. മുംബൈയിലെ സ്വവസതിയില്‍ വച്ചു തൂങ്ങി മരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണു പ്രത്യുഷ ബാനര്‍ജിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാമുകന്‍ രാഹുല്‍രാജ് സിംഗുമായുള്ള ബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് വഴിവെച്ചതെന്നാണ് സൂചന. ജനപ്രിയ സീരിയല്‍ ബാലികാ വധുവിലെ ആനന്ദി എന്ന കഥാപാത്രത്തെ 2010 മുതല്‍ 2013 വരെ അവതരിപ്പിച്ചിരുന്നത്‌ പ്രത്യുഷയാണ്‌. മരണത്തെക്കുറിച്ച്‌ അന്വേഷണം തുടങ്ങിയതായി മുംബൈ പോലീസ്‌ അറിയിച്ചു. ബിഗ്‌ബോസ് 7 , ജലക് ധിക്കലാ ജാ 5, കോമഡി ക്ലാസെസ് എന്നീ ഷോകളിലും, ബാലികാവധു എന്ന ഹിന്ദി സീരിയലിലൂടേയും പ്രത്യുഷ പ്രശ്സ്തയായിരുന്നു


Loading...

LEAVE A REPLY

Please enter your comment!
Please enter your name here