‘കാല’ ജനങ്ങള്‍ക്ക്‌വേണ്ടിയുള്ള,  ജനങ്ങളെക്കുറിച്ചുള്ള സിനിമയെന്ന് ധനുഷ് 

0
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ഓരോ സിനിമയും റിലീസാകുന്നത് ആരാധകരെ എന്നും അവേശക്കൊടുമുടിയേറ്റുന്ന കാര്യമാണ്. വ്യാഴാഴ്ചയാണ് ആ ഗംഭീരമൂര്‍ത്തം. കാലങ്ങളായി നവമാധ്യമങ്ങളിലും മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുകയാണ് ‘കാലാ’യെക്കുറിച്ചുള്ള വാര്‍ത്തകള്‍. രജനികാന്തിന്റെ രാഷ്ട്രീയപ്രവേശത്തിന് മുന്നോടിയായുള്ള ഒരുക്കമെന്ന നിലയിലും ചിത്രം ചര്‍ച്ചചെയ്യപ്പെടുന്നു. മരുമകനും നടനുമായ ധനുഷാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
‘കാലാ’ ജനങ്ങള്‍ക്കു വേണ്ടിയുള്ള, ജനങ്ങളുടെ സിനിമയാണെന്ന് ധനുഷ് വെളിപ്പെടുത്തി.തെലുങ്ക് കാലായുടെ റിലീസിനുമുന്നോടിയായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ധനുഷ്. തമിഴില്‍ ഓരോ കാലത്തും വന്ന ഓരോ നടനും അടുത്ത രജനികാന്ത് ആകാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അതിന് സാക്ഷാല്‍ രജനിക്ക് മാത്രമേ കഴിയൂവെന്നും ധനുഷ് പറഞ്ഞു.
കൃത്യമായ പഠനം നടത്തിയാണ് സംവിധായകന്‍ ചിത്രമൊരുക്കിയതെന്നും ധനുഷ് വെളിപ്പെടുത്തിയതോടെ ‘കാലാ’ പറയുന്ന രാഷ്ട്രീയം കൊടുങ്കാറ്റ് വിതയ്ക്കുമോയെന്ന ആശങ്കയിലാണ് തമിഴ്‌നാട് സര്‍ക്കാരും പരമ്പരാഗത രാഷ്ട്രീയ നേതാക്കളും.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here