പ്രളയദുരിത ബാധിതര്‍ക്ക് കൈത്താങ്ങുമായി എണ്‍പതുകളിലെ ചലച്ചിത്ര ലോകം

0

തിരുവനന്തപുരം: പ്രളയദുരിത ബാധിതര്‍ക്ക് എണ്‍പതുകളിലെ ചലച്ചിത്ര താരങ്ങളുടെ കൈത്താങ്ങ്. സുഹാസിനി, ഖുശ്ബു, ലിസി എന്നിവര്‍ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന് ദുരിതാശ്വാസ നിധിയിലേക്കുള്ള 40 ലക്ഷം രൂപ കൈമാറി.

താരങ്ങള്‍ക്കും സംവിധായകര്‍ക്കും പുറമെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും കേരളത്തിന് സഹായം നല്‍കുന്നതിന് കൈകോര്‍ത്തു. മണിരത്‌നം, ജാക്കി ഷെറോഫ്, സുന്ദര്‍, മരിയസേന, രാജ്കുമാര്‍ സേതുപതി, പൂര്‍ണിമ ഭാഗ്യരാജ്, സരിത, ജയസുധ, അവ്‌നി സിനിമാക്‌സ്, കാസിനോ മജോങ് ഫൗണ്ടേഷന്‍, മാള്‍ട്ട ഹോണററി കൗണ്‍സല്‍ ശാന്തകുമാര്‍, മൗറീഷ്യസ് ഹോണററി കൗണ്‍സല്‍ രവിരാമന്‍ എന്നിവരെല്ലാം ഇതില്‍ സഹകരിച്ചു.

80 കളിലെ താരങ്ങള്‍ എല്ലാ വര്‍ഷവും ഒത്തുചേരാറുണ്ടെന്നും ഇത്തവണ തങ്ങളുടെ മനസ് പ്രളയം ദുരന്തം വിതച്ച കേരളത്തിനൊപ്പമാണെന്നും അവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here