ഡല്‍ഹി: ഗുജറാത്തി ചിത്രം ഹെല്ലാരൊവാണ് മികച്ച സിനിമ. മഹാനടിയിലെ അഭിനയത്തിലൂടെ കീര്‍ത്തി സുരേഷ് മകച്ച നടി. വിക്കി കൌശലും ആയുഷ്മാന്‍ ഖുറാനയും മികച്ച നടനുള്ള 66 ദേശീയ ചലച്ചിത്ര പുരസ്‌കാരം പങ്കിട്ടു.

ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഒരുക്കിയ ആദിത്യ ധര്‍ ആണ് മികച്ച സംവിധായകന്‍. ഓള് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണത്തിലൂടെ എം ജെ രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രാഹകന്‍. ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് വിക്കി കൌശല്‍ മികച്ച നടനായത്. അന്ധാദുന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ആയുഷ്മാന്‍ ഖുറനെയും മികച്ച നടനായി.

ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജുവിന് മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം നേടി. സുഡാനി ഫ്രം നൈജിരിയയിലെ അഭിനയത്തിനു സാവിത്രിയും മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. സുഡാനി ഫ്രം നൈജീരിയയാണ് മികച്ച മലയാള ചിത്രം.

  • മികച്ച ജനപ്രിയ സിനിമ: ബധായി ഹോ
  • മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: കമ്മാരസംഭവം
  • സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം: പാഡ് മാന്‍
  • സിനിമ സൌഹൃദ സംസ്ഥാനം ഉത്തരാഖണ്ഡ്
  • മികച്ച ഹിന്ദി ചിത്രം : അന്ധാദുന്‍
  • മികച്ച മലയാള ചിത്രം: സുഡാനി ഫ്രം നൈജീരിയ
  • മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം: ശ്രുതി ഹരിഹരന്‍, സാവിത്രി
  • മികച്ച പരിസ്ഥിതി സിനിമ: ദ വേള്‍ഡ്‌സ് മോസ്റ്റ് ഫേമസ് ടൈഗര്‍
  • മികച്ച അവലംബിത തിരക്കഥ: ശ്രിരാം രാഘവന്‍, അരിജിത് ബിശ്വാസ്, പൂജ, യോഗേഷ് ചന്ദ്രേഖര്‍ (അന്ധാദുന്‍)

LEAVE A REPLY

Please enter your comment!
Please enter your name here