ദേശീയ പുരസ്‌കാരങ്ങള്‍ കൈയ്യടക്കി പ്രാദേശിക സിനിമകള്‍, മലയാളത്തിന് മികവാര്‍ന്ന നേട്ടം

0

ഡല്‍ഹി: 65ാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന് മികച്ച നേട്ടം. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനായി. കളിയാട്ടത്തിനുശേഷം അദ്ദേഹത്തിന് ഭിക്കുന്ന രണ്ടാം പുരസ്‌കാരമാണ്. മികച്ച ഛായാഗ്രാഹണത്തിനുള്ള പുരസ്‌കാരവും ചിത്രം നേടി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് മികച്ച മലയാള ചലച്ചിത്രം. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ചിത്രത്തിലൂടെ സജീവ് പാഴൂര്‍ നേടി. ചിത്രത്തിലെ അഭിനയത്തിലൂടെ ഷഹദ്ഫാസില്‍ മികച്ച സഹനടനായി. ചിത്രത്തിലെ താരങ്ങളുടെ പ്രകടനം അദ്്ഭുതപ്പെടുത്തിയെന്ന് ജൂറി അധ്യക്ഷന്‍ പറഞ്ഞു. ഫഹദ്ഫാസിലിന്റെ പ്രകടനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ആളൊരുക്കത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരത്തിന്റെ അവസാനവട്ടംവരെ ഇന്ദ്രന്‍സിനെപരിഗണിച്ചിരുന്നതായും ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂര്‍ പറഞ്ഞു. മികച്ച സാമൂഹ്യപ്രസക്തിയുള്ള ചിത്രമായി ആളൊരുക്കവും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗായകനാണ് കെ.ജെ. യേശുദാസിനാണ്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന സിനിമ വലിയൊരു കൂട്ടായ്മയുടെ കൂടി വിജയമാണെന്ന് ദിലീഷ്‌പോത്തന്‍ പറഞ്ഞു. ഈ അവാഡ് എല്ലാവര്‍ക്കും അര്‍ഹതപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ രണ്ടാംതവണയാണ് ദിലീഷിന്റെ ചിത്രത്തിന് ദേശീയഅവാര്‍ഡ് ലഭിച്ചത്. ടേക്ക്ഓഫിലെ പ്രകടനത്തിന് നടി പാര്‍വ്വതിക്ക് പ്രത്യേക പരാമര്‍ശവും ലഭിച്ചു. മികച്ച സംഗീതസംവിധാനത്തിനും പശ്ചാത്തലസംഗീതത്തിനുമുള്ള പുരസ്‌കാരം എ.ആര്‍. റഹ്മാന് ലഭിച്ചു. പതിവില്‍നിന്ന് വ്യത്യസ്തമായി ബോളിവുഡ് സിനിമകളില്‍ നിന്നും പ്രാദേശിക ഭാഷകള്‍ നേട്ടംകൊയ്ത പുരസ്‌കാരപ്രഖ്യാപനമാണ് ഇത്തവണയുണ്ടായത്. സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് വിധി നിര്‍ണ്ണയിച്ചത്.

മികച്ച ചലച്ചിത്രം – വില്ലേജ് റോക്ക്സ്റ്റാര്‍ (ആസാമീസ് ചിത്രം)

മികച്ച മലയാള ചലച്ചിത്രം–  തൊണ്ടിമുതലും ദൃക്‌സാക്ഷിയും

മികച്ച തിരക്കഥ – സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

മികച്ച സംവിധായകന്‍–  ജയരാജ് (ഭയാനകം)

മികച്ച സാമൂഹ്യപ്രസക്തിയുളള ചിത്രം–  ആളൊരുക്കം

മികച്ച കാമറാമാന്‍ – നിഖില്‍ എസ്. പ്രവീണ്‍ (ഭയാനകം)

മികച്ച അവലംബിത തിരക്കഥ – ജയരാജ് (ഭയാനകം)

പ്രത്യേക പരാമര്‍ശം–  പാര്‍വതി (ടേക്ക്ഓഫ്)

മികച്ച നടി– ശ്രീദേവി (മോം)

മികച്ച നടന്‍– റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍)

മികച്ച സഹനടന്‍–  ഷഹദ്ഫാസില്‍ ( തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

മികച്ച സംഗീതസംവിധായകന്‍ – എ.ആര്‍. റഹ്മാന്‍ (ചിത്രം കാട്രുവെളിയിലെ)

മികച്ച പശ്ചാത്തലസംഗീതം – എ.ആര്‍. റഹ്മാന്‍ (ചിത്രംമോം )

മികച്ച ഗായകന്‍ – ഡോ. കെ.ജെ. യേശുദാസ് (വിശ്വാസപൂര്‍വ്വം മന്‍സൂര്‍)

മികച്ച സംഘട്ടന സംവിധാനം, സ്‌പെഷ്യല്‍ ഇഫക്ട്–  ബാഹുബലി 2

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ – സന്തോഷ് രാജ് (ടേക്ക്ഓഫ്)

പ്രത്യേക പരാമര്‍ശം–  പങ്കജ് ത്രിപാഠി(ന്യൂട്ടണ്‍)

മികച്ച ഭാഷാചിത്രങ്ങള്‍:

ഹിന്ദി -ന്യൂട്ടണ്‍

മലയാളം- തൊണ്ടിമുതലും ദൃക്‌സാക്ഷിയും

തമിഴ് -ടു ലെറ്റ്

കന്നട- ഹെബ്ബട്ടു രാമക്ക

തെലുങ്ക്- ഗാസി

ബംഗാളി -മയൂരക്ഷി

തുളു -പഡായി

ലഡാക്കി- വോക്കിങ് വിത്ത് ദ വിന്‍ഡ്

ജസാറി- സിന്‍ജാര്‍


Loading...

LEAVE A REPLY

Please enter your comment!
Please enter your name here