മികച്ച നടനായി അവസാനനിമിഷംവരെ ഇന്ദ്രന്‍സും

0

മികച്ച നടനുള്ള ദേശീയപുരസ്‌കാരം ഇന്ദ്രന്‍സിന് നഷ്ടമായത് തലനാരിഴയ്ക്ക്. അവസാനഘട്ടംവരെ ഇന്ദ്രന്‍സിന്റെ പേര് പരിഗണിച്ചിരുന്നതായി ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയക്കമ്മിറ്റി ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂര്‍ പറഞ്ഞു. ഇന്ദ്രന്‍സിനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. സംസ്ഥാനഅവാര്‍ഡ് ലഭിച്ച ആളൊരുക്കത്തിലെ അഭിനയമാണ് ജൂറിയുടെ മനംകവര്‍ന്നത്. എങ്കിലും ബംഗാളിചിത്രം നഗര്‍കീര്‍ത്തനിലെ അഭിനയത്തിന് 19 കാരനായ റിഥിസെന്‍ പുരസ്‌കാരം നേടുകയായിരുന്നു. ബംഗാളി നടനായ കൗശിക്‌സെന്റിന്റെ മകനാണ് റിഥി. നാടകരംഗത്തും ശ്രദ്ധേയനാണ് താരം. ട്രാന്‍സ്‌ജെന്‍ഡറുകളുടെ കഥപറഞ്ഞ നഗര്‍കീര്‍ത്തന് വസ്ത്രാലങ്കാരം, മേക്കപ് എന്നിവയിലും അവാര്‍ഡ് ലഭിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here