ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, സുരഭി മികച്ച നടി, അക്ഷയ് കുമാര്‍ മികച്ച നടന്‍

0

ഡല്‍ഹി: 64ാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  മിന്നാമുനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. അക്ഷയ് കുമാറാണ് മികച്ച നടന്‍(രുസ്തം) .

പുരസ്‌കാരങ്ങള്‍
മികച്ച ചിത്രം: കാസവ് (മറാഠി)
പ്രത്യേക ജൂറി പരാമര്‍ശം: മോഹന്‍ലാല്‍ (മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജനതാ ഗാരേജ്, പുലിമുരുകന്‍)
മികച്ച ബാലതാരങ്ങള്‍: ആദിഷ് പ്രവീണ്‍ (കുഞ്ഞുദൈവം), സൈറ വസി, മനോഹര്‍ കെ
മികച്ച മലയാളചിത്രം: മഹേഷിന്റെ പ്രതികാരം
മികച്ച ഗാനരചയിതാവ്: വൈരമുത്തു
ഓഡിയോഗ്രഫി: ജയദേവന്‍ ചക്കട (കാട് പൂക്കുന്ന നേരം)
ഒറിജിനല്‍ തിരക്കഥ: ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം)
പ്രത്യേക പുരസ്‌കാരം: മുക്തിഭവന്‍, കട്‌വി ഹവാ, നീര്‍ജാ
മികച്ച തമിഴ്ചിത്രം: ജോക്കര്‍
ഫീച്ചര്‍ ഇതര പുരസ്‌കാരങ്ങള്‍
സിനിമാ സൗഹൃദ സംസഥാനം: ഉത്തര്‍പ്രദേശ്
മികച്ച സിനിമാ ക്രിട്ടിക്: ജി. ധനഞ്ജയന്‍
ഡോക്യുമെന്ററി: ചെമ്പൈ-മൈ ഡിസ്‌കവറി ഓഫ് ലെജന്‍ഡ് (സൗമ്യ സദാനന്ദന്‍)
ആനിമേഷന്‍ ഫിലിം: ഹം ചിത്ര് ബനാതേ ഹേ
മികച്ച ഹ്രസ്വചിത്രം: ആഭ
മികച്ച എഡുക്കേഷണല്‍ ഫിലിം: വാട്ടര്‍ഫാള്‍സ്

 

സംസ്ഥാന അവാര്‍ഡില്‍ മികച്ച ജൂറി പരാമര്‍ശം ലഭിച്ചിരുന്നു. മികച്ച തിരക്കഥയും മലയാളം സ്വന്തമാക്കി. ശ്യാം പുഷ്‌കരന്‍(മഹേഷിന്റെ പ്രതികാരം).

നീര്‍ജയിലെ അഭിനയത്തിന് സോനം കപൂറിന് പ്രത്യേക പരാമര്‍ശം. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലി മുരുകന്‍, ജനതാ ഗാരേജ് എന്നീ സിനിമകള്‍ക്ക് മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം.

മികച്ച മലയാളം സിനിമ മഹേഷിന്റെ പ്രതികാരം, മികച്ച തമിഴ് സിനിമ ജോക്കര്‍.

ഉത്തര്‍ പ്രദേശ് മികച്ച സിനിമാ സൗഹൃദ സംസ്ഥാനം. സിനിമ സൗഹൃദ സംസ്ഥാനമായി ഝാര്‍ഖണ്ഡിന് പ്രത്യേക പരാമര്‍ശം  ലഭിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here