41- ഇടത് വിരോധികളും അനുകൂലികളും ഒരുമിച്ച് കൈയടിക്കുന്ന ലാല്‍ജോസ് ചിത്രം

0
11

ഇടതുപക്ഷത്തിന്റെ നവോദ്ധാനത്തിനിട്ട് പണിഞ്ഞ് ലാല്‍ജോസിന്റെ പുതിയചിത്രം ’41’. നല്‍പത്തിയൊന്നു ദിവസത്തെ് വ്രതത്തെക്കുറിച്ച് പറയുന്ന ചിത്രം ശബരിമലയെ ചുറ്റിപ്പറ്റി സമൂഹം ചര്‍ച്ചചെയ്ത വിഷയങ്ങളാണ് ചര്‍ച്ചചെയ്യുന്നത്.

ഇടതുപക്ഷത്തിനിട്ട് നന്നായി കൊട്ടുന്ന സംഭാഷണങ്ങളും രംഗങ്ങളുമുള്ള ചിത്രത്തിന് കൈയടിക്കാന്‍ ഇടതുവിരോധികളും അനുഭാവികളും ഒരുമിച്ചുണ്ടെന്നതാണ് ലാല്‍ജോസ് ചിത്രത്തെ ഹിറ്റാക്കി മാറ്റുന്നത്. ബിജുമേനോന്റെ അഭിനയത്തികവും തിരക്കഥയിലെ പുതുമയും മറ്റൊരു ഘടകമാണ്. ‘നവോത്ഥാനം പറഞ്ഞ് പറഞ്ഞ് ഇനി
വിരിയാന്‍ ഈടെ മാത്രമേ ബാക്കിയുള്ളൂ’- എന്ന സംഭാഷണമാണ് തിയറ്ററില്‍ കൈയടിനേടിയ സംഭാഷണങ്ങളിലൊന്ന്. നവമാധ്യമങ്ങളില്‍ ചിത്രത്തെക്കുറിച്ച് എഴുതുന്നവരും ഈ ഡയലോഗിനെക്കുറിച്ചാണ് പറയുന്നത്. ഇതിനിടെ ബി.ജെ.പി. സഹയാത്രികനായ സന്ദീപ്‌വാര്യരും ചിത്രത്തെ പുകഴ്ത്തി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. ശബരിമലയില്‍ പോയി വന്ന ഒരു അനുഭൂതിയാണ് ഈ സിനിമ നിങ്ങള്‍ക്ക് നല്‍കുക. തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് 41 എന്നാണ് സന്ദീപ് വാര്യര്‍ അഭിപ്രായപ്പെടുന്നത്.

സന്ദീപ്‌വാര്യരുടെ കുറിപ്പ്

”ലാല്‍ ജോസ് – ബിജുമേനോന്‍ കൂട്ടുകെട്ടിന്റെ പുതിയ സിനിമ നാല്‍പ്പത്തിയൊന്ന് കണ്ടു. കണ്ടില്ലെങ്കില്‍ ഒരു നഷ്ടമായിപ്പോയേനെ . ശബരിമലക്കും അവിടുത്തെ ആചാര പദ്ധതികള്‍ക്കും ഏറെ ബഹുമാനം കൊടുത്തുകൊണ്ട് തന്നെയാണ് ഈ സിനിമ അതിമനോഹരമായി ചിത്രീകരിച്ചിട്ടുള്ളത്.

ഇടതു ബുദ്ധിജീവികളെ അലോസരപ്പെടുത്തുന്ന നിരവധി സംഭാഷണശകലങ്ങള്‍ ഈ സിനിമയിലുണ്ട്. ശബരിമല വിശ്വാസത്തിന്റെ പ്രാധാന്യം യുക്തിവാദിയായ നായകനെ പറഞ്ഞു മനസ്സിലാക്കുന്നത് പിന്നോക്ക ഹിന്ദുവായ , കോളനിവാസിയായ, പാര്‍ട്ടിക്കുവേണ്ടി വെട്ടുകയും കുത്തുകയും ചെയ്യുന്ന സഖാവാണ്. ശബരിമലയിലെ ആചാര സംരക്ഷണം സവര്‍ണ്ണ ഹിന്ദുവിന്റെ അജണ്ടയാണ് എന്ന് പ്രചരിപ്പിച്ച കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇതിലും വലിയ ഒരു മറുപടി കൊടുക്കാനില്ല.

വയസ്സറിയിച്ചതു കൊണ്ട് ശബരിമലയില്‍ പോകാന്‍ കഴിയാതിരുന്നതിന്റെ ദുഃഖം പറയുന്ന നായകന്റെ അമ്മ, നായകന്റെ കണ്ണില്‍ തെളിയുന്ന മകരവിളക്ക്, വിശ്വാസികളായ അമ്മമാരുടെ നിരവധി ദൃശ്യങ്ങള്‍… ഈ സിനിമ പറയാതെ പറയുന്നത് ശബരിമല വിശ്വാസികള്‍ക്ക് എത്രമേല്‍ പ്രിയപ്പെട്ടതാണ് എന്നാണ്. ശബരിമലയില്‍ പോയി വന്ന ഒരു അനുഭൂതിയാണ് ഈ സിനിമ നിങ്ങള്‍ക്ക് നല്‍കുക. തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് 41.

‘നവോത്ഥാനം പറഞ്ഞ് പറഞ്ഞ് ഇനി വിരിയാന്‍ ഈടെ മാത്രമേ ബാക്കിയുള്ളൂ’ . സിനിമ കണ്ടിറങ്ങിയിട്ടും ചെവിയില്‍ നിന്ന് പോയിട്ടില്ല ഈയൊരു സംഭാഷണം.

ലാൽ ജോസ് – ബിജുമേനോൻ കൂട്ടുകെട്ടിന്റെ പുതിയ സിനിമ നാൽപ്പത്തിയൊന്ന് കണ്ടു. കണ്ടില്ലെങ്കിൽ ഒരു നഷ്ടമായിപ്പോയേനെ ….

Sandeep.G.Varier ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ನವೆಂಬರ್ 9, 2019

LEAVE A REPLY

Please enter your comment!
Please enter your name here