സിനിമാ രംഗത്തും ഒട്ടെറെ പ്രതിഭാധനന്‍മാരെ നഷ്ടമായ വര്‍ഷമാണ് 2020. കൈവെച്ച മേഖലകളില്‍ ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിയാക്കിയാണ് പലരും വിടവാങ്ങിയത്. ബോളിവുഡിനെയും ആരാധകരെയും സങ്കടത്തിലാഴ്ത്തി കൊണ്ടാണ് ഇര്‍ഫാന്‍ഖാന്‍ ഏപ്രില്‍ 29ന് വിട വാങ്ങിയത്. കാന്‍സറിനോട് പോരാടി തോറ്റ് ഇര്‍ഫാന്‍ഖാന്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ അവശേഷിപ്പിച്ചത് മികച്ച ഒട്ടേറെ അഭിനയ മുഹൂര്‍ത്തങ്ങളാണ് .തൊട്ട് പിറ്റേ ദിവസം ബോളിവുഡിന്‍റെ നിത്യഹരിത നായകന്‍ ഋഷി കപൂറിന്‍റെ മരണവാര്‍ത്തയുമെത്തി.

അപ്രതീക്ഷിതമായിരുന്നു സുശാന്ത് സിങ് രാജ്പുതിന്‍റെ മരണം. . ജൂണ്‍ 14ന് ബാന്ദ്രയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുശാന്തിന്‍റെ മരണം സുഹൃത്ത് റിയയുടെ അറസ്റ്റിലേക്കും ബോളിവുഡിലെ ലഹരിമാഫിയയിലേക്കും വരെ അന്വേഷണമെത്തിച്ചു.

ജൂണില്‍ സംഗീത സംവിധായകന്‍ വാജിദ്ഖാനും വിടവാങ്ങി . ആരാധകരുടെ പ്രാര്‍ഥനകളെല്ലാം വിഫലമാക്കിയാണ് പ്രശസ്ത ഗായകന്‍ എസ്.ബി ബാലസുബ്രമഹ്ണ്യത്തിന്‍റെ ജീവന്‍ കോവിഡ് അപഹരിച്ചത്. സെപ്റ്റംബര്‍ 25ന്. അതുല്യ ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയെയും നവംബറില്‍ ഇന്ത്യന്‍ സിനിമക്ക് നഷ്ടമായി. മലയാള സിനിമക്കും ഒട്ടെറ നഷ്ടമുണ്ടായി. തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത് മലയാള സിനിമാ ലോകത്തെയും സങ്കടത്തിലാഴ്ത്തി.

ശശി കലിംഗ രവി വള്ളത്തോള്‍ , അനില്‍ മുരളി, ഷാജി തിലകന്‍‌ , ഷാനവാസ് നരണിപ്പുഴ എന്നിവരെയും നഷ്ടമായി. ഡിസംബര്‍ അവസാനത്തിലേക്ക് കടക്കുമ്പോള്‍‌ ക്രിസ്മസ് ദിനത്തിലെ അനില്‍ നെടുമങ്ങാടിന്‍റെ മുങ്ങി മരണവും മലയാളികള്‍ക്ക് തീരാവേദനയായി

ലോക സിനിമയിലേക്ക് നോക്കുമ്പോള്‍ ജെയിംസ് ബോണ്ടിനെ അനശ്വരമാക്കിയ നടന്‍ ഷോണ്‍ കോണറി, ബ്ലാക്ക് പാന്തറിലൂടെ ഹോളിവുഡ് ആരാധകരെ കയ്യിലെടുത്ത ചാഡ്വിക് ബോസ്മാനും പ്രശസ്ത ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കിം ഡുക്കും 2020ന്‍റെ നഷ്ടങ്ങളായി. കടന്നുപോയ മേഖലകളില്‍ മികച്ച അടയാളപ്പെടുത്തല്‍ നടത്തിയാണ് പലരും മരണത്തിലേക്ക് വഴിമാറിപ്പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here