എ ബ്യൂട്ടിഫുള്‍ ബോഡി പ്രൊജക്ടില്‍ നടി കസ്തൂരിയുടെ കുഞ്ഞിനൊപ്പമുള്ള അര്‍ദ്ധ നഗ്നയായ ഫോട്ടോ ഷൂട്ട്

0

kasturi photoshootഅര്‍ദ്ധനഗ്നയായി സ്വന്തം കുഞ്ഞിനൊപ്പം പഴയകാല തെന്നിന്ത്യന്‍ നടി കസ്തൂരിയുടെ ഫോട്ടോ ഷൂട്ട്. എ ബ്യൂട്ടിഫുള്‍ ബോഡി പ്രൊജക്ട്: ദി ബോഡി ഓഫ് മദേഴ്‌സ് എന്ന വിഷയത്തില്‍ ഫോട്ടോഗ്രാഫര്‍ ജെയ്ഡ് ബേള്‍ തയാറാക്കിയ ഫോട്ടോ ആല്‍ബത്തിലെ തെന്നിന്ത്യന്‍ നടി കസ്തൂരിയുടെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്.

ഒരു വര്‍ഷം മുമ്പെടുത്ത ചിത്രങ്ങളാണിത്. 1989 ല്‍ മിസ് മദ്രാസ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ കസ്തൂരി തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ് ഡോ. രവികുമാറിനൊപ്പം അമേരിക്കയിലെ അരിസോണയിലാണ് കസ്തൂരി ഇപ്പോള്‍ താമസിക്കുന്നത്. ശോഭിനി, സങ്കല്‍പ് എന്നിങ്ങനെ രണ്ട് കുട്ടികളാണ് ഈ ദമ്പതികള്‍ക്കുള്ളത്.

ഗര്‍ഭധാരണത്തിന് മുമ്പും ശേഷവുമുള്ള സ്ത്രീകളുടെ ശരീരമാണ് പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജെയ്ഡ് ബേളിന്റെ മാതൃത്വം ഉയര്‍ത്തിക്കാട്ടുന്ന ആല്‍ബത്തിന് ആധാരം. ജന്മം, മാതൃത്വം, ഭാരക്കുറവ്, കവിത, മുലയൂട്ടല്‍, അസുഖങ്ങള്‍, കാന്‍സര്‍ തുടങ്ങി പതിനഞ്ചോളം വിഭാഗങ്ങളില്‍പ്പെടുത്തിയുള്ള ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലോകത്തെ സെലിബ്രിറ്റികളാണ് നൂറോളം വനിതകളുടെ ചിത്രങ്ങളുടെ പരമ്പരായാണ് ആല്‍ബം.

സ്ത്രീകളുടെ ശബ്ദത്തില്‍ രേഖപ്പെടുത്തുന്ന അവരുടെ ജീവിതാനുഭവങ്ങള്‍, യഥാര്‍ത്ഥ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമൊപ്പം അവതരിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ സ്രോതസ് സൃഷ്ടിക്കുകയെന്നതാണ് ജെയ്ഡ് ബേളിന്റെ ലക്ഷ്യം. വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ സംരഭത്തിന് ജെയ്ഡ് ബേള്‍ തുടക്കം കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here