ഷാരൂഖ് ഖാനെ മൂന്നു മണിക്കുര്‍ ചോദ്യം ചെയ്തു

0

മുംബൈ: ഷാരൂഖ് ഖാനെ എന്‍ഫോഴ്സ്‌മെന്റ് ഉദേ്യാഗസ്ഥര്‍ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തു. നൈറ്റ് റൈഡേഴ്‌സ് സ്‌പോര്‍ട്‌സ് െ്രെപവറ്റ് ലിമിറ്റഡിന്റെ ഓഹരികള്‍ മൗറീഷ്യസ് ആസ്ഥാനമാക്കിയ ഒരു കമ്പനിക്ക് ക്രമക്കേടുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ചോദ്യം ചെയ്യല്‍.

2008- 09ല്‍ ഷാരൂഖിന്റെ റെഡ്ചില്ലീസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള നൈറ്റ് റൈഡേഴ്‌സ് സ്‌പോര്‍ട്‌സിന്റെ കുറേ ഓഹരികള്‍ മൗറീഷ്യസിലെ സീലാന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന് കൈമാറി. ജൂഹിചൗളയും ഭര്‍ത്താവ് ജേ മേത്തയും റെഡ് ചില്ലീസിന്റെ സഹ ഉടമസ്ഥരാണ്. സീലാന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ ഉടമ ജേ മേത്തയും. ഇതാണ് സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുള്ളത്.

ഇടപാടില്‍ വിദേശനാണ്യവിനിമയ ചട്ടങ്ങള്‍ ലംഘിച്ചതായിട്ടാണ് ആരോപണം. 80രൂപ മൂല്യമുള്ള ഓഹരികള്‍ മൗറീഷ്യസ് കമ്പനിക്ക് കൈമാറിയത് വില കുറച്ചുകാട്ടി 10 രൂപയ്ക്കാണെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. ഈ ഇടപാടില്‍ 100 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് ആരോപണം. നടപടി സെബി ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here