റിയാസ് ഖാന് നായകനാകുന്ന മായക്കൊട്ടാരത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു.തദ്ദേശ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് ഇലക്ഷന് പോസ്റ്റര്‍ സ്റ്റൈലിലാണ് പുതിയ പോസ്റ്റര്‍. കിഡ്നി ചിഹ്നത്തില്‍ മത്സരിക്കുന്ന നമ്മുടെ സുരേഷ് കോടാലിപ്പറമ്ബന്‍ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കാന്‍ ആവശ്യപ്പെടുന്ന പോസ്റ്റര്‍ നടന് റിയാസ് ഖാന് തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.
സുരേഷ് കോടാലിപ്പറമ്ബന്റെ പ്രകടന പത്രികയിലുള്ളത്. ‘ഹാര്‍ട്ട് വേണോ..കിഡ്നി വേണോ..കരള്‍ വേണോ..ലൈവില്‍ വരൂ..നന്മമരം ഒപ്പ്’
ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയ സമയം മുതല്‍ ചിത്രത്തെ കുറിച്ചുള്ള വിവാദമുണ്ടായിരുന്നു. സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്ബിലിനെയും റിയാസ് ഖാന്റെ കഥാപാത്രത്തെയും ബന്ധപ്പെടുത്തി നിരവധി ട്രോളുകളും സജീവമായിരുന്നു.
‘വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ, ഞാന്‍ അത് ശ്രദ്ധിക്കാറില്ല. ഇനിയും വിമര്‍ശിക്കണം. എനിക്കെതിരെ ആക്ഷേപം ഉയരുമ്ബോള്‍ അന്ന് ചെയ്യുന്ന വിഡിയോയ്ക്ക് കൂടുതല്‍ പണം ലഭിക്കുന്നുണ്ട്. ഒരു സംഘം തന്നെ എനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. അവര്‍ ഇപ്പോള്‍ ഒരു സിനിമയുമായി വരെ രംഗത്തെത്തുകയാണ്. ലക്ഷങ്ങളും കോടികളും പിരിച്ചെടുത്ത് സിനിമ വരെ എടുക്കുകയാണ്. ഞാന്‍ സ്വര്‍ണം കടത്തിയിട്ടില്ല, ലഹരിമരുന്ന് കടത്തിയിട്ടില്ല, ഹവാല ബന്ധങ്ങളില്ല. ഏതു അന്വേഷണം വേണമെങ്കിലും എനിക്കെതിരെ നടത്തൂ. സിബിഐയെ െകാണ്ട് അന്വേഷിപ്പിക്കൂ. എല്ലാവരും പറയുന്ന പോലെയല്ല ഫിറോസ് കുന്നംപറമ്ബിലിന്റെ മടിയില്‍ കനമില്ല’

എന്നാണ് ഫിറോസ് കുന്നംപറമ്ബില്‍ ട്രോളുകള്‍ക്ക് മറുപടി നല്‍കിയത്.
കെഎന്‍ ബൈജുവാണ് മായക്കൊട്ടാരം സംവിധാനം ചെയ്യുന്നത്. റിയാസ് ഖാനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ സുരേഷ് കോടാലിപ്പറമ്ബനെ അവതരിപ്പിക്കുന്നത്. കേശവദേവ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയന് ചേര്‍ത്തല, സമ്ബത് രാമന്, മാമുക്കോയ, നാരായണന് കുട്ടി, സജു കൊടിയന്‍, കേശവ് ദേവ്, കുളപ്പുള്ളി ലീല എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്നു.