പരസ്യമായി തെറി പറഞ്ഞാലെന്താ?. ‘ഒരു കുഴപ്പവുമില്ല’ എന്നേ നവ സിനിമകളുടെ വക്താക്കള്‍ പറയൂ. കമ്മട്ടിപ്പാടം ഉള്‍പ്പെടെയുള്ള മികച്ച സിനിമകളിലൂടെ സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്തിയ രാജീവ് രവിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന പുതിയ സിനിമയുടെ പോസ്റ്ററിലാണ് മലയാളികളുടെ ഫേവറേറ്റ് തെറി ‘മയിരന്‍’ കടന്നുകൂടിയത്.

ആസിഫ് അലിയാണ് നായകന്‍. ‘മനുഷ്യന് എന്തും ശീലമാകും, മയിരന്‍’ എന്നാണ് സിനിമയുടെ ആദ്യ പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. അല്‍പം ഇംഗ്‌ളീഷ് വിജ്ഞാനമുള്ളവര്‍ക്കുവേണ്ടി ഇതേപോലൊരു തെറി വാചകം ഉള്‍പ്പെടുത്തിയ പോസ്്റ്ററും അണിയറപ്രവര്‍ത്തകര്‍ ഇറക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബിതോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here