ബോബിസഞ്ജയ് കഥയൊരുക്കുന്ന ‘എവിടെ’

0

മലയാളത്തില്‍ എക്കാലത്തും ആരും കൈവയ്ക്കാത്ത വിഷയങ്ങള്‍ സിനിമയാക്കുന്ന തിരക്കഥാകൃത്തുക്കളാണ് ബോബിസഞ്ജയ്. ആസിഡ് ആക്രമണത്തിന്റെ കഥ പറഞ്ഞ ഉയരെയ്ക്ക് ശേഷം ബോബി സഞ്ജയ് കഥയൊരുക്കുന്ന മറ്റൊരു ചിത്രം കൂടി അണിയറയിലൊരുങ്ങിക്കഴിഞ്ഞു.

‘എവിടെ’ എന്നുപേരിട്ട ത്രില്ലര്‍ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ നടന്‍ ടൊവീനോ തോമസാണ് പങ്കുവച്ചത്. കെ.കെ രാജീവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്
തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്
കൃഷ്ണന്‍ സി ആണ്. സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു സന്തോഷ്, ഷെബിന്‍ ബെന്‍സണ്‍, പ്രേം പ്രകാശ്, മനോജ് കെ ജയന്‍ തുടങ്ങിയവരാണ് പോസ്റ്ററില്‍. നൗഷാദ് ഷെരീഫാണ് ഛായാഗ്രഹണം.

LEAVE A REPLY

Please enter your comment!
Please enter your name here