
തെന്നിന്ത്യന്‍ നടി നമിത കിണറ്റില്‍ ചാടി. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നടന്ന സിനിമാ ഷൂട്ടിങ്ങിനിടെയാണ് ഫോണ്‍ ചെയ്തുകൊണ്ടിരുന്ന നമിത ‘ആക്ഷന്‍’ കേട്ടതോടെ കിണറ്റിലേക്ക് ചാടിയത്. ചിത്രീകരണം പുരോഗമിക്കുന്ന ‘ബൗ വൗ’ എന്ന സിനിമയിലെ ഒരു രംഗമാണ് നടി കിണറ്റിലകപ്പെടുന്ന രംഗം. കിണറ്റിലേക്കു വീഴുന്ന മൊബൈല്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റിനുള്ളിലേക്കു വീഴുന്ന രംഗമാണ് നടി ഗംഭീരമാക്കിയത്.

ഗ്ളാമര്‍ താരം നമിത ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ‘ബൗ വൗ’.
മലയാളത്തിലും തമിഴിലുമിറങ്ങുന്ന ചിത്രം മറ്റു ഭാഷകളിലേക്കും മൊഴിമാറ്റം നടത്തുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. നമിതയ്ക്കു വീഴാനായി കലാസംവിധായകന്‍ അനില്‍ കുമ്പഴയാണ് കിണറിന്റെ സെറ്റൊരുക്കിയത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിന്റെ ഒരു വീഡിയോയും നമിത തന്റെ ഇന്‍സ്റ്റഗ്രം പേജില്‍ പങ്കുവച്ചിട്ടുണ്ട്.