തിരുവനന്തപുരം: കൊല്ലത്തും ഇനി മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂര്‍ കൂട്ടുകെട്ടിന്റെ സിനിമാശാല വരുന്നു. കേരളപ്പിറവി ദിനമായ ഇന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. പത്തനാപുരത്താണ് മൂന്ന് സ്ക്രീനുകള്‍ ആശീര്‍വാദിന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. പത്താനാപുരം പഞ്ചായത്തിന്റെ ഷോപ്പിങ്ങ്മാളിലാണ് തിയറ്റര്‍ ആരംഭിക്കുന്നത്. എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടിയ ഇവ കൊല്ലത്തെ ഏറ്റവും മികച്ച തിയറ്റര്‍ അനുഭവം പകരുന്നവയായിത്തീരുമെന്ന് ഉറപ്പാണ്.
ആന്റണിയുടെ ഫെയ്സ്ബുക്ക്പോസ്റ്റ് :
”
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകള്‍.. അതോടൊപ്പം തന്നെ ഒരു സന്തോഷ വാര്‍ത്തയും പങ്കു വെക്കുന്നു.. പത്തനാപുരം പഞ്ചായത്തു ഷോപ്പിംഗ് മാളില്‍ ആശീര്‍വാദ് സിനിമാസിന്റെ ആധുനിക സംവിധാനങ്ങളോടെയുള്ള 3 സ്ക്രീനുകള്‍ ഉടന്‍ വരികയാണ്.. രോഗത്തിന്റെയും അശാന്തിയുടെയും എല്ലാ ഭയാശങ്കകളും വൈകാതെ ഒഴിഞ്ഞു പോകുമെന്നും, ലോകവും നമ്മുടെ കൊച്ചു കേരളവും മലയാള സിനിമാ ലോകവും പഴയതു പോലെ സന്തോഷം നിറഞ്ഞ ദിവസങ്ങളിലേക്ക് മടങ്ങി പോകുമെന്നുമുള്ള പ്രതീക്ഷയും പങ്കു വെച്ചുകൊണ്ട് ഒരിക്കല്‍ കൂടി നന്മ നിറഞ്ഞ ഒരു ദിനം ആശംസിക്കുന്നു..
”